'അതു കൊണ്ടല്ലേ നിങ്ങളെ വിവാഹം കഴിച്ചത്!'; ബുംറയോട് സഞ്ജന

ഏറെക്കാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും തങ്ങളുടെ ബന്ധം ആരാധകരിൽ നിന്ന് മറച്ചുവച്ചിരുന്നു

Update: 2021-04-09 06:03 GMT

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു പേസർ ജസ്പ്രീത് ബുംറയും സ്‌പോട്‌സ് അവതാരിക സഞ്ജന ഗണേഷനും തമ്മിലുള്ള വിവാഹം. ഏറെ സസ്‌പെൻസുകൾക്കൊടുവിലാണ് ഇവർ കഴിഞ്ഞ മാസം ഗോവയിൽ സ്വകാര്യ ചടങ്ങളിൽ വിവാഹിതരായത്.

ഏറെക്കാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും തങ്ങളുടെ ബന്ധം ആരാധകരിൽ നിന്ന് മറച്ചുവച്ചിരുന്നു. വിവാഹം വരെ ബുംറ ഇതേക്കുറിച്ച് തന്റെ സാമൂഹിക അക്കൗണ്ടുകളിൽ ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല.

എന്നാൽ സഞ്ജന ഈയിടെ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ബുംറ നൽകിയ കമന്റും അതിന് അവര്‍ നൽകിയ ഉത്തരവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സന്ധ്യാപശ്ചാത്തലത്തിൽ കടലിൽ നിൽക്കുന്ന ചിത്രമാണ് സഞ്ജന പങ്കുവച്ചത്. 'ഒരു ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള ഓർമകൾ' എന്ന തലവാചകത്തോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Advertising
Advertising

ഈ ചിത്രത്തിന്, ഈ ചിത്രമെടുത്ത വ്യക്തി നല്ലയാളാണ് എന്നാണ് ബുംറ കമന്റ് ചെയ്തത്. അതിന് താഴെ, 'അതു കൊണ്ടാണ് ഞാൻ അയാളെ വിവാഹം കഴിച്ചത്' എന്ന് സഞ്ജന തിരിച്ചു പറയുകയും ചെയ്തു.

അതിനിടെ, ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് വിവാഹാവധിയെടുത്ത ബുംറെ ഐപിഎല്ലിൽ തിരിച്ചെത്തുന്നുണ്ട്. ബുംറയുടെ ടീമായ മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവുമായി ഏറ്റുമുട്ടും. ഐപിഎല്ലില്‍ അവതാരകയുടെ വേഷത്തില്‍ സഞ്ജനയും തിരിച്ചെത്തുന്നുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News