ശ്രീജേഷ് താരമായി; അര്‍ജന്‍റീനയെ മുട്ടുകുത്തിച്ച് ഇന്ത്യ

കളി തീരാന്‍ ആറു സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെ ഹര്‍മന്‍പ്രീത് സിങ് നേടിയ ഗോളിലാണ് ഇന്ത്യ അര്‍ജന്റീനയെ പിടിച്ചുനിര്‍ത്തിയത്

Update: 2021-04-12 08:13 GMT

എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്‍റീനക്കെതിരെ ഇന്ത്യക്ക് ജയം. നിശ്ചിതസമയത്ത് ഇരുടീമുകളും തുല്യത(2-2) പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് ഇന്ത്യ അര്‍ജന്‍റീനയെ കീഴടക്കിയത്(3-2). ഷൂട്ടൗട്ടില്‍ മൂന്ന് സേവുകളുമായി നിറഞ്ഞുനിന്ന മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് മികച്ച പ്രകടനം പുറത്തെടുത്തു.

ലളിത് ഉപാധ്യായ്, രൂപീന്ദര്‍പാല്‍സിങ്, ദില്‍പ്രീത് സിങ് എന്നിവരാണ് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ​ഗോൾവല കുലുക്കിയത്. നിശ്ചിതസമയത്ത് ഇന്ത്യയുടെ രണ്ടു ​ഗോളും ഹര്‍മന്‍പ്രീതാണ് നേടിയത്. കളി തീരാന്‍ ആറു സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെ ഹര്‍മന്‍പ്രീത് സിങ് നേടിയ ഗോളിലാണ് ഇന്ത്യ അര്‍ജന്റീനയെ പിടിച്ചുനിര്‍ത്തിയത്. അര്‍ജന്റീനയ്ക്കുവേണ്ടി മാര്‍ട്ടിന്‍ ഫെറെയ്‌റോ ഇരട്ടഗോള്‍ നേടി.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News