എല്ലാം പെട്ടെന്നായിരുന്നു... അലക്‌സാന്‍ഡ്രേ കോയെഫ് ബ്ലാസ്റ്റേഴ്‌സ് വിട്ടു

ഈ സീസണിൽ ക്ലബ്ബിലെത്തിയ കോയെഫ് 13 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞത്

Update: 2025-01-17 16:32 GMT

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ അലക്‌സാൻഡ്രേ കോയെഫ് ടീം വിട്ടു. മ്യൂച്ചൽ എഗ്രിമെന്‍റിലൂടെയാണ് താരവും ക്ലബ്ബും തമ്മിൽ വേർപിരിഞ്ഞത്. കോയെഫ് ടീം വിടുകയാണെന്ന കാര്യം ക്ലബ്ബ് സോഷ്യൽ മീഡിയാ പേജുകളിലൂടെ അറിയിച്ചു.

ഈ സീസണിൽ ക്ലബ്ബിലെത്തിയ കോയെഫ് 13 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞു. ഒരു ഗോളാണ് താരത്തിന്റെ പേരിലുള്ളത്. സ്പാനിഷ് ലീഗിൽ ഗ്രനാഡ, മയ്യോർക്ക തുടങ്ങി നിരവധി പ്രമുഖ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ താരമാണ് കോയെഫ്. ഫ്രഞ്ച് ലീഗിൽ ലെൻസിന്റെ താരമായിരുന്നു.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News