ദക്ഷിണ കൊറിയയെ അട്ടിമറിക്കുമോ ജോര്‍ദാന്‍?; ഏഷ്യന്‍ കപ്പില്‍ ആദ്യ സെമി ഇന്ന്

വൈകീട്ട് ആറ് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.

Update: 2024-02-06 06:15 GMT

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ ഇന്ന് ദക്ഷിണ കൊറിയ ജോര്‍ദാനെ നേരിടും. വൈകിട്ട് ആറ് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ 87ാംസ്ഥാനക്കാരാണ് ജോര്‍ദാന്‍.  ദക്ഷിണ കൊറിയ 23ാം സ്ഥാനത്തും.  റാങ്കിങ്ങിലെ ഈ അന്തരം പക്ഷെ ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രകടമായിരുന്നില്ല. അന്ന് ഇഞ്ചുറി ടൈമിലെ ഗോളില്‍ കൊറിയ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. നോക്കൗട്ടിൽ  ഇറാഖിനെയും തജികിസ്താനെയും മറികടന്നാണ് ജോര്‍ദാന്‍റെ വരവ്. ഇറാഖിനെതിരെ ഇഞ്ചുറി ടൈമിലെ തിരിച്ചുവരവ് അവരുടെ പോരാട്ട വീര്യത്തിന്റെ അടയാളമാണ്.

Advertising
Advertising

മറുവശത്ത് ഏഷ്യയിലെ ശക്തമായ ടീം ലൈനപ്പുമായി വരുന്ന കൊറിയക്ക് കഴിഞ്ഞ നാല് മത്സരങ്ങളിലും ആധികാരിക വിജയങ്ങള്‍ നേടാനായിട്ടില്ല.  സൗദിക്കെതിരെ ഷൂട്ടൗട്ടിലും ആസ്ത്രേലിയക്കെതിരെ എക്സ്ട്രാ ടൈമിലുമാണ് അവര്‍ വിജയം കണ്ടത്. കോച്ച് ക്ലിന്‍സ്മാന് കീഴില്‍ ആക്രമണ ഫുട്ബോളിന്റെ മനോഹാരിതയുമായി ഇതിനോടകം കൊറിയ ഫുട്ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. ഇനി 6 പതിറ്റാണ്ടിന് ശേഷമുള്ള വന്‍കരയുടെ കിരീടം കൂടി വേണം. ഷൂട്ടൗട്ട്  വരെ കളിക്കാന്‍ മാനസികമായി സജ്ജമായാണ് ഗ്രൗണ്ടിലിറങ്ങുകയെന്ന് ഇരു ടീമുകളും വ്യക്തമാക്കിയിട്ടുണ്ട്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News