ഐ.പി.എല്ലിനേക്കാൾ മികച്ചത് ബി.ബി.എല്ലെന്ന് ബാബർ അസം; പൊട്ടിച്ചിരിച്ച് ഹർഭജൻ

ബാബർ അസമിന്റെ പരാമര്‍ശത്തിനെതിരെ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്തുണ്ട്

Update: 2023-03-17 09:17 GMT

ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ മികച്ച ലീഗാണ് ആസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗെന്ന് പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസം. ആസ്‌ട്രേലിയയിലെ പിച്ചാണ് ബി.ബി.എല്ലിനെ വ്യത്യസ്തമാക്കുന്നത് എന്ന് ബാബർ അസം പറഞ്ഞു.ബാബർ അസമിന്റെ പരാമര്‍ശത്തിനെതിരെ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്തത്തെത്തി. 

''ആസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. അവിടുത്തെ പിച്ചുകൾ ഏറെ വേഗതയുള്ളതാണ്. നിങ്ങൾക്ക് അവിടെ നിന്ന് ഏറെ പഠിക്കാനുണ്ട്. എന്നാൽ ഐ.പി.എല്ലിലാവട്ടെ ഏഷ്യൻ സാഹചര്യം തന്നെയാണുള്ളത്''-ബാബര്‍ പറഞ്ഞു

 ഐ.പി.എല്ലിൽ കളിക്കാൻ പാക് താരങ്ങൾക്ക് അവസരം ലഭിക്കാത്തത് കൊണ്ടാണ് ബാബർ ഇങ്ങനെ പറയുന്നതെന്നാണ്  ഇന്ത്യന്‍ ആരാധകരില്‍ ചിലരുടെ പക്ഷം. ആസ്‌ട്രേലിയൻ താരങ്ങളോട് അവരെന്ത് കൊണ്ടാണ് ഇത്രയും പണിപ്പെട്ട് ഇന്ത്യയിൽ വന്ന് പണമുണ്ടാക്കാൻ കളിക്കുന്നത് എന്ന് ചോദിക്കാനും ആരാധകർ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നുണ്ട്.

Advertising
Advertising

അതിനിടെ ബാബറിന്റെ പരാമർശത്തോട് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും പ്രതികരിച്ചു. ബാബറിന്റെ പരാമർശം  പൊട്ടിച്ചിരിക്കുന്നൊരു സ്‌മൈലിക്കൊപ്പമാണ് ഹര്‍ഭജന്‍ പങ്കുവച്ചത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News