'ഇതിലും വലുതൊക്കെ കണ്ടിട്ടുണ്ട്'; മായങ്ക് യാദവിന്‍റെ പന്തുകളെ പേടിയില്ലെന്ന് ബംഗ്ലാദേശ് നായകന്‍

ആദ്യ മത്സരത്തില്‍ നാലോവർ എറിഞ്ഞ മായങ്ക് 21 റൺസ് വിട്ട് നൽകി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു

Update: 2024-10-08 14:17 GMT

ഇന്ത്യയുടെ പുത്തൻ ബോളിങ് സെൻസേഷൻ മായങ്ക് യാദവ് ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ വരവറിയിച്ചത്. ഐ.പി.എല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് അത്ഭുതപ്രകടനം കാഴ്ചവച്ച മായങ്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം മോശമാക്കിയില്ല. നാലോവർ എറിഞ്ഞ താരം 21 റൺസ് വിട്ട് നൽകി ഒരു വിക്കറ്റ് പോക്കറ്റിലാക്കി. മായങ്കിന്റെ ആദ്യ ഓവർ മെയ്ഡിനായിരുന്നു.

എന്നാൽ മായങ്കിന്റെ വേഗപ്പന്തുകളെ ഭയമില്ലെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ബംഗ്ലാദേശ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ. നെറ്റ്‌സിൽ ഇതേ വേഗത്തിൽ പന്തെറിയുന്ന ബോളർമാർ തങ്ങളുടെ ആവനാഴിയിൽ ഉണ്ടെന്നായിരുന്നു ഷാന്റോയുടെ പ്രതികരണം.

Advertising
Advertising

"നെറ്റ്‌സിൽ ഇതേ വേഗത്തിൽ പന്തെറിയുന്ന നിരവധി ബോളർമാർ ഞങ്ങൾക്കുണ്ട്. അത് കൊണ്ട് മായങ്ക് യാദവിന്‍റെ വേഗപ്പന്തുകളെ ഭയക്കുന്നില്ല. അയാൾ നല്ല കളിക്കാരനാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല''- ഷാന്‍റോ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News