ബ്രസീൽ-ഇംഗ്ലണ്ട് ഫൈനൽ; പ്രവചനവുമായി ബ്രസീൽ ടിവി

ദ ഗാര്‍ഡിയനാണ് ബ്രസീൽ ടിവിയുടെ പ്രവചനം റിപ്പോർട്ടു ചെയ്തത്.

Update: 2022-04-01 18:24 GMT
Editor : abs | By : Web Desk

സാവോപോളോ: ഖത്തർ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ബ്രസീലും ഇംഗ്ലണ്ടുമെന്ന് പ്രവചനം. ബ്രസീലിലെ പ്രമുഖ ചാനലായ ടി.വി ഗ്ലോബോയുടേതാണ് പ്രവചനം. വിവിധ ഘട്ടങ്ങൾ വിശകലനം ചെയ്താണ് ഗ്ലോബോയുടെ വിലയിരുത്തൽ. ദ ഗാര്‍ഡിയനാണ് ബ്രസീൽ ടിവിയുടെ പ്രവചനം റിപ്പോർട്ടു ചെയ്തത്.

നെതർലാൻഡ്‌സ്, അർജന്റീന, സ്‌പെയിൻ, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ ടീമുകളാണ് ക്വാർട്ടറിലെത്തുക. അർജന്റീനയും ബ്രസീലും സെമിയിൽ ഏറ്റുമുട്ടും. മറ്റൊരു സെമിയിൽ ഇംഗ്ലണ്ടും പോർച്ചുഗലും. അർജന്റീനയെ തോൽപ്പിച്ച് ബ്രസീലും പോർച്ചുഗലിനെ തോൽപ്പിച്ച് ഇംഗ്ലണ്ടും ഫൈനലിലെത്തും. ഫൈനലിൽ ആരു ജയിക്കുമെന്ന് ഗ്ലോബോ പ്രവചിക്കുന്നില്ല. 

Advertising
Advertising

നവംബർ 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ കാൽപ്പന്തുത്സവത്തിന് കൊടിയേറും. ഡിസംബർ 18നാണ് ഫൈനൽ. സ്പെയിനും ജർമനിയും അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ ശക്തമായ ഗ്രൂപ്പ്. ബ്രസീൽ ഗ്രൂപ്പ് ജിയിലാണ് ഉള്ളത്. സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

അർജന്റീനയും പോളണ്ടും ഒരേ ഗ്രൂപ്പിലായതോടെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും റോബർട്ടോ ലവൻഡോസ്‌കിയും ഗ്രൂപ്പു ഘട്ടത്തിൽ തന്നെ ഏറ്റുമുട്ടും. മെക്സിക്കോയും സൗദിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ദുർബലമല്ല.

ഗ്രൂപ്പുകൾ ഇങ്ങനെ;

ഗ്രൂപ്പ് എ: ഖത്തർ, സെനഗൽ, നെതർലാൻഡ്സ്, ഇക്വഡോർ.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, വെയ്ൽസ്/യുക്രൈൻ/സ്‌കോട്ലാൻഡ്

ഗ്രൂപ്പ് സി: അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ.

ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, പെറു/ആസ്ത്രേലിയ/യുഎഇ.

ഗ്രൂപ്പ് ഇ: സ്പെയിൻ, ജർമനി, ജപ്പാൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക

ഗ്രൂപ്പ് എഫ്: ബെൽജിയം, മൊറോക്കോ, ക്രൊയേഷ്യ, കാനഡ.

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ.

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, യുറഗ്വായ്, ദക്ഷിണ കൊറിയ, ഘാന 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News