ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡ് വധം; ട്ടോട്ടന്‍ഹാമിനെ നാണംകെടുത്തി എവര്‍ട്ടണ്‍
യുണൈറ്റഡിന്‍റെ തോല്‍വി ബ്രൈറ്റനോട്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയ പോരാട്ടത്തില്‍ ബ്രൈറ്റണാണ് യുണൈറ്റഡിനെ നാണംകെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റന്റെ വിജയം. യാൻകുബ മിന്റേ, കോറോ മിറ്റോമ, ജോർജീന്യോ റട്ടർ എന്നിവരാണ് ബ്രൈറ്റണായി വലകുലുക്കിയത്. ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിനായി സ്‌കോർ ചെയ്തത്.
മറ്റു മത്സരങ്ങളില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ എവര്‍ട്ടണ്‍ ട്ടോട്ടന്‍ഹാമിനെ തകര്‍ത്തു. സിറ്റി ഗ്രൗണ്ടിൽ അരങ്ങേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സതാംപ്ടണെയാണ് നോട്ടിങ്ഹാം പരാജയപ്പെടുത്തിയത്. ഏലിയറ്റ് ആൻഡേഴ്‌സണും കോളംഹുഡ്‌സണും ക്രിസ് വുഡ്ഡുമാണ് നോട്ടിങ്ഹാമിനായി വലകുലുക്കിയത്. ജാൻ ബെഡ്‌നേർക്കും പോൾ ഒനാച്ചുവുമാണ് സതാംപ്ടന്റെ സ്‌കോറർമാർ.
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എവർട്ടന്റെ ജയം. ഡൊമിനിക് ലെവിനും ലിമാൻ എൻഡിയായേയും ആർക്കി ഗ്രേയുമാണ് എവർട്ടനായി വലകുലുക്കിയത്. കുലുസേവ്‌സ്‌കിയും റിച്ചാർലിസണുമാണ് ടോട്ടൻഹാമിന്റെ സ്‌കോറർമാർ.