ചാമ്പ്യൻസ് ട്രോഫി സെമി; ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യ കളത്തിലിറങ്ങുന്നത് നാല് സ്പിന്നര്‍മാരുമായി

Update: 2025-03-04 08:53 GMT

ദുബൈ: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുത്തു. കിവീസിനെതിരെ ഇറങ്ങിയ അതേ നിരയുമായാണ് ഇന്ത്യ ഇന്നും കളത്തിലിറങ്ങുന്നത്. സ്പിന്നിനെ തുണക്കുന്ന ദുബൈയിലെ പിച്ചിൽ വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് തുടങ്ങി നാല് സ്പിന്നർമാരാണ് ഇന്ത്യൻ നിരയിലുള്ളത്. പേസർ ഹർഷിത് റാണ ഇന്നും പുറത്തിരിക്കും. ഓസീസ് നിരയിൽ പരിക്കേറ്റ മാത്യു ഷോർട്ടിന് പകരം ഓൾ റൗണ്ടർ കൂപ്പർ കൊണോലി ടീമിൽ ഇടംപിടിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News