സെഞ്ച്വറി എന്തിന്? ഇത് പോരെ?: ആകാശ് ചോപ്ര

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ കരുതലോടെ ബാറ്റേന്തിയ കോഹ്‌ലി 201 പന്തിൽ നിന്നാണ് 79 റണ്‍സ് നേടിയത്.

Update: 2022-01-12 10:07 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ 79 റൺസ് പല സെഞ്ച്വറികളേക്കാളും വിലപ്പെട്ടതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ കരുതലോടെ ബാറ്റേന്തിയ കോഹ്‌ലി 201 പന്തിൽ നിന്നാണ് 79 റണ്‍സ് നേടിയത്.

'ക്ഷമയും അച്ചടക്കവും നിശ്ചയദാർഢ്യവുമാണ് കോഹ്‌ലി ആ ഇന്നിങ്സിലൂടെ പ്രകടമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ബാറ്ററിൽ നിന്ന് നിങ്ങൾക്ക് എന്താണോ കാണേണ്ടത്, അത് നിങ്ങള്‍ കണ്ടു, 21 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായെന്ന് ശരിയാണ്. പക്ഷേ 79 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഈ 79 റൺസ് ഒരുപാട് സെഞ്ച്വറികളേക്കാൾ വിലപ്പെട്ടതാണ്'- ആകാശ് ചോപ്ര പറഞ്ഞു.  

ക്ഷമയുടെ അങ്ങേയറ്റം കണ്ട് കോഹ്‌ലി 201 പന്തിൽ നിന്ന് 12 ഫോറും ഒരു സിക്‌സറും സഹിതമാണ് 79 റൺസ് നേടിയത്. മത്സരത്തില്‍ ഒരു സിക്സര്‍ മാത്രമാണ്  കോഹ്‌ലി പായിച്ചത്. ആ സിക്സറിനൊരു പ്രത്യേകതയുമുണ്ടായിരുന്നു.  2019ന് ശേഷമുള്ള കോഹ്‌ലിയുടെ അഞ്ചാമത്തെ സിക്‌സറാണിതെന്നാണ്. എന്നാല്‍‌ 2019ന് ശേഷം ഏകദിന നായകൻ രോഹിത് ശർമ്മ 51 സിക്‌സുകളാണ് കണ്ടെത്തിയത്.

മായങ്ക് അഗർവാൾ 25 സിക്‌സറുകൾ നേടിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്ത് 18 സിക്‌സറുകളും കണ്ടെത്തി. 41ാം ഓവറിലാണ് കാഗിസോ റബാദയെ കോഹ്‌ലി സിക്‌സർ പറത്തിയത്. ഈ ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യത്തെ സിക്‌സറും ഇതായിരുന്നു. ടെസ്റ്റില്‍ 155 പന്തുകള്‍ നേരിട്ടപ്പോള്‍ ഉമേഷ് യാദവ് 11 സിക്‌സ് അടിച്ചു. കോഹ് ലി 2568 പന്തുകള്‍ നേരിട്ടപ്പോള്‍ അടിച്ചത് അഞ്ച് സിക്സറും. 

"These 79 runs are more valuable than a lot of centuries" - Aakash Chopra lauds Virat Kohli's knock in the 3rd India vs South Africa Test

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News