'ചാണകം തിന്നോളൂ' എന്ന് അമിത് മിശ്രയോട് പാക് നടി; മറുപടിയുമായി താരം

അമിത് മിശ്രക്ക് വീണ്ടും മറുപടി നല്‍കിയ ഷിൻവാരി വാഗ്വാദം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല.

Update: 2022-09-10 11:49 GMT

യു.എ.ഇ യിൽ ഏഷ്യാ കപ്പ് ആവേശം കൊടുമ്പിരി കൊള്ളുകയാണ്. മൈതാനത്തിനകത്തെ ആവേശം മൈതാനത്തിന് പുറത്തുമുണ്ട്. സോഷ്യൽ മീഡിയക്കകത്ത് മുൻ താരങ്ങളും സെലിബ്രേറ്റികളുമൊക്കെ വാഗ്വാദങ്ങളും ചർച്ചകളുമൊക്കെയായി സജീവമായി തന്നെ  രംഗത്തുണ്ട്. മുൻ ഇന്ത്യൻ താരം അമിത് മിശ്രയും പാക് നടി സെഹർ ഷിൻവാരിയും തമ്മിൽ ട്വിറ്ററിൽ നടക്കുന്ന വാഗ്വാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്താനും ശ്രീലങ്കക്കുമെതിരെ തുടർ തോൽവികൾ വഴങ്ങി ഇന്ത്യ പുറത്താകലിന്‍റെ വക്കിൽ നിൽക്കെയാണ് സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച വാഗ്വാദം ആരംഭിക്കുന്നത്. പാകിസ്താൻ അഫ്ഗാനിസ്താൻ മത്സരത്തിൽ അഫ്ഗാനിസ്താൻ ജയിച്ചാൽ ഇന്ത്യക്ക് മുന്നിൽ ഫൈനൽ സാധ്യതകൾ തുറന്നു വരുമെന്നിരിക്കെ അമിത് മിശ്ര ഒരു ട്വീറ്റ് ചെയ്തു. 'അഫ്ഗാൻ പാകിസ്താനെ പരാജയപ്പെടുത്തിയാൽ ഒരാഴ്ച താൻ അഫ്ഗാൻ ചാപ് കഴിക്കുമെന്നായിരുന്നു' ട്വീറ്റ്. എന്നാൽ അവസാന ഓവർ വരെ ആവേശം അണപൊട്ടിയ മത്സരത്തിൽ പാകിസ്താൻ അഫ്ഗാനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഇതോടെ അമിത് മിശ്രയുടെ ട്വീറ്റിന് മറുപടിയുമായി ഷിൻവാരി രംഗത്തെത്തി. ഒരാഴ്ച മിശ്ര ഇനി ചാണകം തിന്നുമെന്നായിരുന്നു ഷിൻവാരിയുടെ ട്വീറ്റ്.

Advertising
Advertising

ഷിൻവാരിയുടെ ട്വീറ്റ് വന്നയുടൻ മറുപടിയുമായി അമിത് മിശ്രയെത്തി. തനിക്ക് പാകിസ്താനിൽ വരാൻ ആഗ്രഹമില്ലെന്നായിരുന്നു മിശ്രയുടെ മറുപടി. ഷിൻവാരിയുടെ ട്വീറ്റിന് പിറകെ നിരവധി ഇന്ത്യൻ ആരാധകരാണ് പാക് നടിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.

എന്നാൽ ഷിൻവാരി വാഗ്വാദം അവസാനിപ്പിക്കാൻ തയ്യാറായില്ല. 'എന്തിനാണ് പാകിസ്താനിലേക്ക് വരുന്നത്. ഇന്ത്യയിൽ ചാണകത്തിന്‍റെ സ്റ്റോക് തീർന്നോ' എന്നായിരുന്നു നടിയുടെ അവസാന ട്വീറ്റ്. അമിത് മിശ്ര ഷിൻവാരിയുടെ റിപ്ലേയോട് പ്രതികരിച്ചിട്ടില്ല.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News