സാംബയുടെ 19ാം ഓവറിൽ 28 റൺസ്; റസൽ കൂറ്റനടിയിൽ വിൻഡീസിന് ജയം

ഏഴ് സിക്‌സും നാല് ബൗണ്ടറിയുമായി അവസാന ഓവറുകളിൽ റസൽ ആഞ്ഞടിച്ചു.

Update: 2024-02-13 13:27 GMT
Editor : Sharafudheen TK | By : Web Desk
Advertising

പെർത്ത്: ഏഴാമനായി ക്രീസിലെത്തി തകർത്തടിച്ച ആന്ദ്രേ റസലിന്റെ മികവിൽ ആസ്‌ത്രേലിയക്കെതിരായ ട്വന്റി 20യിൽ വെസ്റ്റിൻഡീസിന് 37 റൺസ് ജയം. പെർത്തിൽ നടന്ന മൂന്നാം ട്വന്റി 20യിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ്  ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. മറുപടി ബാറ്റിങിൽ ഓസീസ് പോരാട്ടം 183-5 എന്ന നിലയിൽ അവസാനിച്ചു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഓസീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

29 പന്തിൽ 71 റൺസെടുത്ത റസലിന്റെ പ്രകടനമാണ് സന്ദർശകരുടെ സ്‌കോർ 200 കടത്തിയത്. ഏഴ് സിക്‌സും നാല് ബൗണ്ടറിയുമായി അവസാന ഓവറുകളിൽ റസൽ ആഞ്ഞടിച്ചു. സാംപയെറിഞ്ഞ മത്സരത്തിലെ 19-ാം ഓവറിൽ 28 റൺസാണ് റസൽ അടിച്ചെടുത്തത്. 

40 പന്തിൽ 67 റൺസെടുത്ത് റുതർഫോർഡും മികച്ച പിന്തുണ നൽകി. 139 റൺസുമായി ട്വന്റി 20യിലെ ഏറ്റവും ഉയർന്ന ആറാംവിക്കറ്റ് കൂട്ടുകെട്ടും റസൽ-റുതർഫോർഡും സ്വന്തമാക്കി. മറുപടി ബാറ്റിങിൽ ഓസീസിനായി ഡേവിഡ് വാർണർ 81 റൺസുമായി മികച്ച പ്രകടനം നടത്തി. അവസാന ഓവറുകളിൽ 19 പന്തിൽ 41 റൺസുമായി ടിം ഡേവിഡ് ബാറ്റ് വീശിയെങ്കിലും 183 റൺസെടുക്കാനേ സധിച്ചുള്ളൂ. ക്യാപ്റ്റൻ മിച്ചൽ മാർഷ്(17), ആരോൺ ഹാർഡി(16), ജോഷ് ഇഗ്ലിസ്(1), ഗ്ലെൻ മാക്‌സ്‌വെൽ(12) എന്നിവരും വേഗത്തിൽ പുറത്തായി. റൊമാരിയോ ഷെഫേർഡ്, റോസ്റ്റൺ ചേസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News