യുവ ഇന്ത്യയെ നയിക്കാൻ ആയുഷ് മാത്രെ; അണ്ടർ 19 ടീമിൽ രാജസ്ഥാൻ സെൻസേഷൻ വൈഭവും
മലയാളി താരം മുഹമ്മദ് ഇനാനും അണ്ടർ 19 സ്‌ക്വാർഡിൽ ഇടംപിടിച്ചു
മുംബൈ: ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിങ്‌സിനായി ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിവരുന്ന ആയുഷ് മാത്രെ നയിക്കുന്ന സ്‌ക്വാഡിൽ മലയാളി താരം മുഹമ്മദ് ഇനാനും ഇടംപിടിച്ചു. രാജസ്ഥാൻ റോയൽസിന്റെ യങ് സെൻസേഷൻ 14 കാരൻ വൈഭവ് സൂര്യവൻഷിയേയും ഉൾപ്പെടുത്തി. ജൂൺ-ജൂലൈ മാസങ്ങളിലായാണ് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരങ്ങളും ഏകദിനവും ഉൾപ്പെടെയുള്ള പരമ്പര.
AYUSH MHATRE WILL CAPTAIN INDIA U19 FOR ENGLAND TOUR.
— Mufaddal Vohra (@mufaddal_vohra) May 22, 2025
- Vaibhav Suryavanshi also picked. pic.twitter.com/UepiGxA6RB
സൂര്യവൻഷിക്കൊപ്പം പഞ്ചാബ് താരം വിഹാൻ മൽഹോത്രയാകും ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ വർഷം ആസ്‌ത്രേലിയക്കെതിരായ അണ്ടർ 19 മത്സരത്തിലെ മികച്ച പ്രകടനമാണ് ഇനാനെ ടീമിലെത്തിച്ചത്. 27നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 30, ജൂലൈ രണ്ട്, ജൂലൈ അഞ്ച്, ജൂലൈ ഏഴ് ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത്. ജൂലൈ 12നും ജൂലൈ 20നുമാണ് ദ്വിദിന മത്സരങ്ങൾ.
അണ്ടർ 19 ടീം: ആയുഷ് മാത്രേ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, മൗല്യരാജ്സിംഗ് ചാവ്ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (വൈസ് ക്യാപ്റ്റൻ- വിക്കറ്റ് കീപ്പർ), ഹർവൻഷ് സിങ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, ഖിലാൻ പട്ടേൽ, ഹെനിൽ ഗുഹവ്, യുധാജിത്ത്, ഇ. ആദിത്യ റാണ, അൻമോൽജീത് സിങ്