സഞ്ജു ഫിനിഷറുടെ റോളിലേക്ക് വരണം: നിർദേശവുമായി മുഹമ്മദ് കൈഫ്

നിലയുറപ്പിക്കാൻ സമയമെടുക്കാതെ ആദ്യ പന്തിൽ തന്നെ സിക്‌സടിക്കാൻ കഴിവുള്ള സഞ്ജുവിന് ഫിനിഷർ റോളും വഴങ്ങും.

Update: 2022-06-21 09:25 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: സഞ്ജു സാംസൺ ഫിനിഷറുടെ റോളിലേക്ക് വരണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി രാജസ്ഥാന് വേണ്ടിയും ഭാവിയിൽ ഇന്ത്യക്കുവേണ്ടിയും മത്സരങ്ങൾ ഫിനിഷ് ചെയ്യാനാണ് സഞ്ജു ഇനി ശ്രമിക്കേണ്ടതെന്ന് കൈഫ് പറഞ്ഞു. പ്രതിഭയും കഴിവും ധാരാളമുള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ അതിനോട് നീതിപുലർത്താൻ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാനെ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു. ടൂർണനമെന്റിലുടനീളം സഞ്ജുവിന്റെ ഫോമും നിർണായകമായിരുന്നു. 17 മത്സരങ്ങളിൽ നിന്നായി 458 റൺസാണ് സഞ്ജു നേടിയത്. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല.

എന്നാൽ ദക്ഷിണാഫ്രിക്കൻ പരമ്പരക്കുശേഷം നടക്കുന്ന അയർലൻഡ് പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജുവിന് അവസരം ലഭിച്ചു. പ്രതിഭാധാരാളിത്തമുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നുറപ്പില്ല. ഐപിഎല്ലിൽ സഞ്ജു ഇറങ്ങുന്ന പൊസിഷനിലേക്ക് കളിക്കാരുടെ അടിയാണ്. ഈയവസരത്തിലാണ് കൈഫിന്റെ കമന്റ് എന്നത് ശ്രദ്ധേയം. നിലയുറപ്പിക്കാൻ സമയമെടുക്കാതെ ആദ്യ പന്തിൽ തന്നെ സിക്‌സടിക്കാൻ കഴിവുള്ള സഞ്ജുവിന് ഫിനിഷർ റോളും വഴങ്ങും.

ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന റിഷഭ് പന്തിനേയും കൈഫ് പിന്തുണച്ചു. തന്റെ പഴയ പ്രതാപം പന്ത് ഉടനെ വീണ്ടെടുക്കുമെന്നാണ് കൈഫ് പറയുന്നത്. ഇംഗ്ലണ്ടിനെതിരെ പന്ത് കളിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പന്തിന് നിര്‍ണായകമായിരിക്കും ഈ പരമ്പര. കാരണം ലോകകപ്പ് പോലെ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ പന്ത് ഫോമിലാവേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും കൈഫ് ചൂണ്ടിക്കാണിക്കുന്നു.

അയർലൻഡിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ പ്രധാന സവിശേഷതകളിലൊന്ന് രാഹുൽ ത്രിപാഠി, ഉംറാൻ മാലിക് എന്നിവരെപ്പോലുള്ള യുവതാരങ്ങൾക്ക് നൽകാൻ കഴിയുന്ന അവസരങ്ങളാണെന്നും കൈഫ് വ്യക്തമാക്കി. 

Summary-Bat Lower Down the Order- Kaif's Suggestion to Sanju Samson


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News