ടെസ്റ്റ് ക്രിക്കറ്റിൽ മറ്റാർക്കും സ്വന്തമാക്കാനാകാത്തൊരു റെക്കോർഡുമായി ബെൻ സ്റ്റോക്‌സ്‌

ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റും 100 സിക്സറും നേടുന്ന ആദ്യ താരമായി സ്റ്റോക്ക്സ്. ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരാള്‍ക്കും ഇങ്ങനെയൊരു നേട്ടമില്ല.

Update: 2022-06-25 12:54 GMT

ലണ്ടന്‍: ഇംഗ്ലണ്ട് ഓൾറൗണ്ടറും ടെസ്റ്റ് ക്യാപ്റ്റനുമായ ബെൻ സ്റ്റോക്സിനൊരു അപൂര്‍വനേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റും 100 സിക്സറും നേടുന്ന ആദ്യ താരമായി സ്റ്റോക്ക്സ്. ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരാള്‍ക്കും ഇങ്ങനെയൊരു നേട്ടമില്ല.

ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയാണ് ഇംഗ്ലീഷ് സ്റ്റാർ ഈ നാഴികക്കല്ല് കൈവരിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ സ്റ്റോക്‌സ് 13 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 18 റൺസെടുത്തിരുന്നു.  81 ടെസ്റ്റില്‍ നിന്ന് 177 വിക്കറ്റാണ് സ്‌റ്റോക്ക്‌സ് വീഴ്ത്തിയത്.

Advertising
Advertising

ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സ് നേടുന്ന മൂന്നാമത്തെ താരമാണ് ബെന്‍ സ്‌റ്റോക്‌സ്. ടിം സൗത്തിക്കെതിരെയായിരുന്നു സ്‌റ്റോക്‌സ് തന്റെ നൂറാം സിക്സര്‍ അടിച്ചത്.

മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും ഇപ്പോഴത്തെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കോച്ചുമായ ബ്രണ്ടന്‍ മക്കല്ലമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം. 107 സിക്‌സറാണ് മക്കല്ലം ടെസ്റ്റില്‍ അടിച്ചുകൂട്ടിയത്. ആസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ് ഈ ലിസ്റ്റില്‍ രണ്ടാമതുള്ളത്. 96 മത്സരത്തില്‍ 100 സിക്‌സര്‍ ഗില്ലി നേടിയിട്ടുണ്ട്.വെസ്റ്റ് ഇന്‍ഡീസി്നറെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ ടെസ്റ്റില്‍ 98 സിക്‌സര്‍ നേടി നാലാം സ്ഥാനത്തുണ്ട്. 

Summary-Ben Stokes becomes first player to hit 100 SIXES and bag 100 wickets in Test cricket

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News