രഞ്ജി ട്രോഫി : ബംഗാൾ , കർണാടക ടീമുകൾ പ്രഖ്യാപിച്ചു
Update: 2025-10-09 17:14 GMT
മുംബൈ : രഞ്ജി ട്രോഫി ആദ്യ റൗണ്ടിനുള്ള ബംഗാൾ ടീം പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരനാണ് നായകൻ, അഭിഷേക് പോറൽ ഉപനായകനാവും. സീനിയർ താരം മുഹമ്മദ് ഷമി ടീമിലേക്ക് തിരികെയെത്തിയപ്പോൾ മുകേഷ് കുമാർ സ്‌ക്വഡിൽ ഇടം പിടിച്ചില്ല. സുദീപ് കുമാർ ഘറാമി, ആകാശ് ദീപ്, വിശാൽ ഭാട്ടി, സൂരജ് സിന്ധു ജയ്‌സ്വാൾ എന്നിവരും ടീമിലുണ്ട്.
മയാങ്ക് അഗർവാളാണ് കർണാടക നായകൻ. ശ്രേയസ് ഗോപാൽ, കരുൺ നായർ, മൊഹസിൻ ഖാൻ എന്നിവർ ടീമിലുണ്ട്.