'വാതുവെപ്പുകാരനെന്ന് വിളിച്ചു'; ഗംഭീറുമായുള്ള തർക്കം വെളിപ്പെടുത്തി ശ്രീശാന്ത്

''വാതുവെപ്പുകാരനെന്ന് പലവട്ടം വിളിച്ചു, തെറി പറഞ്ഞു, അമ്പയർമാർ ഇടപെട്ടപ്പോഴും ഇതെ വാക്ക് ഉപയോഗിച്ചു''

Update: 2023-12-07 13:22 GMT

ന്യൂഡൽഹി: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി മുൻ ഇന്ത്യൻ താരങ്ങളായ എസ്.ശ്രീശാന്തും ഗൗതം ഗംഭീറും. തന്നെ വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.

മത്സരത്തിന് പിന്നാലെ ശ്രീശാന്ത് പുറത്തുവിട്ട ആദ്യ വീഡിയോയിൽ തർക്കം വിശദീകരിക്കുന്നുണ്ടെങ്കിലും തന്നെ എന്താണ് വിളിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വ്യക്തമാക്കാം എന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. അതാണിപ്പോൾ ഇൻസ്റ്റഗ്രാം ലൈവിലൂടെ ശ്രീശാന്ത് വെളിപ്പെടുത്തിയത്. വാതുവെപ്പുകാരനെന്ന് വിളിക്കുകയും തെറി പറഞ്ഞുവെന്നും ശ്രീശാന്തും പറഞ്ഞു.

Advertising
Advertising

''നിങ്ങളെന്താണ് പറയുന്നതെന്ന് ഞാൻ ചോദിച്ചു. അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുമ്പോഴും അദ്ദേഹം ഇതെ വാക്കുകൾ ഉപയോഗിച്ചു''- ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ കാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിലെ മത്സരത്തിനിടെയാണ് രൂക്ഷമായ വാക്‌പോര് നടന്നത്. ഗുജറാത്ത് താരമായ ശ്രീശാന്തിന്റെ രണ്ടാം ഓവറിൽ ഗംഭീർ തുടർച്ചയായ സിക്‌സറും ബൗണ്ടറിയും നേടിയിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ആദ്യം ഗംഭീറാണ് തർക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന ഗംഭീര്‍, വിഷയം സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ എക്‌സിൽ പോസ്റ്റിട്ടു. ലോകം മുഴുവനും ശ്രദ്ധിക്കുമ്പോൾ പുഞ്ചിരിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. അതേസമയം ഇരുവരുടെയും ആരാധകർ ചേരിതിരിഞ്ഞ് രംഗം കൊഴുപ്പിക്കുന്നുണ്ട്.



Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News