'മഴക്കളി': ഐ.പി.എൽ ഫൈനൽ പോരാട്ടത്തിന്റെ ടോസ് വൈകുന്നു

ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിന്റെ സ്വഭാവം മഴ പെയ്താൽ മാറും. മത്സരത്തിനു മുൻപേ മഴയെത്തിയാൽ ആദ്യ ഓവറിലെ ബാറ്റിങ് ബുദ്ധിമുട്ടേറിയതാകും.

Update: 2023-05-28 14:24 GMT

അഹമ്മദാബാദ്: ഐ.പി.എല്‍ പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മഴമൂലം വൈകുന്നു. മഴ തുടര്‍ന്നാൽ ഫൈനൽ പോരാട്ടം വൈകും. അഹമ്മദാബാദിൽ ഞായറാഴ്ച രാത്രി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാന പ്രവചനമുണ്ടായിരുന്നു. അതേസമയം മഴ നിന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിന്റെ സ്വഭാവം മഴ പെയ്താൽ മാറും. മത്സരത്തിനു മുൻപേ മഴയെത്തിയാൽ ആദ്യ ഓവറിലെ ബാറ്റിങ് ബുദ്ധിമുട്ടേറിയതാകും. 

അഞ്ച് ഓവര്‍ വീതമുള്ള കളിയെങ്കിലും നടക്കാതെ വന്നാല്‍ മാത്രമേ ഫൈനലിന്‍റെ കാര്യത്തില്‍ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കുകയുള്ളൂ. തിങ്കളാഴ്ചയാണ് റിസര്‍വ് ഡേ. ഇരു ടീമുകള്‍ക്കും അഞ്ച് ഓവര്‍ കളിക്കാന്‍ പറ്റാത്ത നിലയിലാണെങ്കിലെ റിസര്‍വ് ഡേയിലേക്ക് എത്തൂ. ഇനി മഴമൂലം തടസ്സപ്പെട്ടാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് ആധികമായി ലഭ്യമാകുകയും ചെയ്യും. അതേസമയം ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗുജറാത്തിന് ചെന്നൈയുടെ ശക്തമായ ബാറ്റിങ് നിരയെയും ക്യാപ്റ്റൻ ധോണിയുടെ തന്ത്രങ്ങളെയും മറികടക്കാനാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കുന്നത്.

എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവച്ചത്. ബാറ്റിങ് മികവിൽ ശുഭ്മാൻ ഗില്ലെന്ന ഒറ്റയാൾ പോരാളി നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.ബാറ്റിങ് പോലെ ശക്തമാണ് ഗുജറാത്തിന്റെ ബൗളിങ് നിരയും. മുഹമ്മദ് ഷമിയും മോഹിത് ശർമയും റാഷിദ് ഖാനും ഗുജറാത്തിന് പ്രതീക്ഷയേകുന്നു . ഹർദിക് പാണ്ഡ്യയോ എം.എസ് ധോണിയോ? ഐ.പി.എൽ പതിനഞ്ചാം സീസണിൽ ആര് കപ്പുയർത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. 

 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News