'ഉണർന്നത് നരേന്ദ്ര മോദിയുടെ സന്ദേശം കേട്ട്';ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ക്രിസ് ഗെയ്ൽ

42-കാരനായ ഗെയ്ൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റെഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ് ടീമുകൾക്കായി വിവിധ സീസണുകളിൽ കളിച്ചിട്ടുണ്ട്

Update: 2022-01-26 12:23 GMT
Editor : Dibin Gopan | By : Web Desk

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്കാർക്ക് ആശംസകൾ നേർന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കേട്ടാണ് ബുധനാഴ്ച താൻ ഉണർന്നത്. വ്യക്തിപരമായി പ്രധാനമന്ത്രിയോയും ഇന്ത്യാ രാജ്യത്തോടുമുള്ള തന്റെ ബന്ധത്തെക്കുറിച്ചായിരുന്നു മോദിയുടെ സന്ദേശമെന്നും ഗെയ്ൽ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം.

42-കാരനായ ഗെയ്ൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റെഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ് ടീമുകൾക്കായി വിവിധ സീസണുകളിൽ കളിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ ക്രിസ് ഗെയ്‌ലിനും ദക്ഷിണാഫ്രിക്കയുടെ മുൻ താരം ജോണ്ടി റോഡ്‌സിനുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചത്. നരേന്ദ്ര മോദിയുടെ കത്തിലെ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ച് ജോണ്ടി റോഡ്‌സും രംഗത്തെത്തിയിരുന്നു.

Advertising
Advertising

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News