നിറഞ്ഞാടി ചെന്നെെ, കൊൽക്കത്തയ്ക്ക് 236 റൺസിന്റെ വിജയലക്ഷ്യം

ടോസ് ലഭിച്ച കൊൽക്കത്ത ചെന്നെെയെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു.

Update: 2023-04-23 16:23 GMT
Advertising

കൊൽക്കത്ത: ഈഡൻ ​ഗാർഡനിൽ ചെന്നെെ നിറഞ്ഞാടിയതോടെ കൊൽക്കത്തയ്ക്ക് 236 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. അജിങ്ക്യ രഹാനയുടെയും ഡെവൺ കോൺവെയുടെയും ശിവം ദുബെയുടെയും ബാറ്റിം​ഗ് മികവിലാണ് ചെന്നെെ കൂറ്റൻ സ്കോർ പടത്തുയർത്തിയത്.

ടോസ് ലഭിച്ച കൊൽക്കത്ത ചെന്നെെയെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് ചെന്നെെ സ്വന്തമാക്കിയത്.

ഓപ്പണിം​ഗിൽ ഋതുരാജ് - ഡെവൺ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 73 റൺസാണ് ഒന്നാം വിക്കറ്റിൽ ചെന്നെെ സ്വന്തമാക്കിയത്.

എന്നാൽ 35 റൺസെടുത്ത ഋതുരാജിനെ കൊൽ‌ക്കത്തയുടെ സുയാഷ് ബൗൾഡാക്കി. എന്നാൽ തൊട്ടുപിന്നാലെ എത്തിയ രഹാനയും ചെന്നെെയ്ക്ക് വേണ്ടി കത്തികയറി.

ഇതിനിടെ കോൺവെ അർധ സെഞ്ചുറി നേടി. പിന്നീട് എത്തിയ ശിവം ദുബെ കൂട്ടുപിടിച്ച് രഹാനെ ചെന്നെെയുടെ സ്കോർ അതിവേ​ഗം ഉയർത്തി. 32 പന്തിൽ 85 റൺസാണ് സഖ്യം ടീമിന് വേണ്ടി കൂട്ടിച്ചേർത്തത്.

രഹാനെ 24 പന്തുകളിൽ നിന്ന് 50 നേടിയപ്പോൾ ശിവം ദുബെ 20 പന്തിൽ 50 റൺസ് നേടി. എന്നാൽ ഇതിന് തൊട്ടുപിന്നാലെ കൊൽക്കത്തയുടെ കുൽവന്തിന്റെ പന്തിൽ ദുബെ പുറത്തായി.

പിന്നീട് എത്തിയ ജഡേജയും രഹാനയ്ക്ക് മികച്ച പിന്തുണ നൽകുകയായിരുന്നു. ഇരുവരും ചേർന്ന് അവസാന ഓവറുകളിൽ ടീം സ്കോർ 200 കടത്തി. ഇതിനിടെ അവസാന ഓവറിൽ ജഡേജ പുറത്തായി. അവസാനമിറങ്ങിയ ക്യാപ്റ്റൻ ധോണി 2 റൺസ് കൂടി കൂട്ടിച്ചേർത്തതോടെയാണ് ടീം സ്കോർ 235 എത്തിയത്.


Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News