ക്യാച്ചിൽ 'കൈവഴുതി' ഐപിഎൽ; ഫീൽഡിങ് മോശം റെക്കോർഡിൽ ചെന്നൈ മുന്നിൽ, മികച്ച നേട്ടവുമായി മുംബൈ

ഐപിഎൽ പാതിവഴി പിന്നിടുമ്പോൾ ഇതുവരെ 103 ക്യാച്ചുകളാണ് വിവിധ ടീമുകൾ നഷ്ടപ്പെടുത്തിയത്.

Update: 2025-04-22 13:36 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: ക്യാച്ചുകൾ നഷ്ടപ്പെടുത്തിയാൽ മാച്ചുകൾ കൈവിടും. ക്രിക്കറ്റിൽ ഓരോ ക്യാച്ചും കളിയുടെ ഗതിയെ മാറ്റിമറിക്കുന്നത് നിരവധി തവണ ആരാധകർ കണ്ടതാണ്. എന്നാൽ ഐപിഎൽ 18ാം എഡിഷൻ പാതിവഴി പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് നഷ്ടപ്പെടുത്തിയ ക്യാച്ചുകളെ കുറിച്ചാണ്. ഓരോ മത്സരത്തിൽ നിരവധി സുവർണാവസരങ്ങളാണ് ഫീൽഡർമാർ കളഞ്ഞത്. പല ക്യാച്ചുകളും പിന്നീട് കളിയുടെ ഗതിമാറ്റുന്നതും കണ്ടു. നിലവിൽ 39 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഐപിഎൽ 18ാം എഡിഷനിൽ ഇതുവരെ 103 ക്യാച്ചുകളാണ് നഷ്ടമായത്. ക്യാച്ച് കാര്യക്ഷമയിൽ ഇത്തവണ 76.1 ശതമനമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയിലെ ഐപിഎല്ലിലെ മോശം കണക്കും 18ാം സീസണിലാണ്. 2021 മുതൽ ഓരോ സീസണിലും ക്യാച്ചുകൾ നഷ്ടമാകുന്നത് വര്ർധിച്ച് വരികയാണ്.

Advertising
Advertising

രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലാണ് ഏറ്റവും കൂടുതൽ ക്യാച്ചുകൾ നിലത്തിട്ടത്. ഒൻപത് ഡ്രോപ് ക്യാച്ചുകളാണ് ഈ മാച്ചിൽ കണ്ടത്. പഞ്ചാബ് കിങ്‌സ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരവും സമാനമായിരുന്നു. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ കണക്കുപ്രകാരം ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ക്യാച്ച് നഷ്ടമാക്കിയ മത്സരങ്ങളും ഇതുതന്നെ. 2023ൽ ഈഡൻ ഗാർഡനിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ എട്ട് ക്യാച്ച് റെക്കോർഡാണ്  മറികടന്നത്.

പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്‌സാണ് ക്യാച്ച് ഡ്രോപ് ചെയ്തതിൽ മുന്നിലുള്ളത്. 64.3 ശതമാനം മാത്രമാണ് സിഎസ്‌കെയുടെ ക്യാച്ചിങ് കാര്യക്ഷമത. രാജസ്ഥാനും ഡൽഹബിയും ലഖ്‌നൗവുമാണ് തൊട്ടുപിന്നിലുള്ളത്. ക്യാച്ചിൽ മികച്ച റെക്കോർഡുള്ളവരിൽ മുംബൈ ഇന്ത്യൻസാണ് ഒന്നാമത്. ലഭിച്ച അവസരങ്ങളിൽ 83.3 ശതമാനവും ഹാർദിക് പാണ്ഡ്യയുടെ സംഘം കൈപിടിയിലൊതുക്കി. ഹൈദരാബാദ് രണ്ടാമതും ആർസിബി മൂന്നാമതും നിൽക്കുന്നു. ഒരൊറ്റ ക്യാച്ച് ഡ്രോപ് കളിയുടെ ഗതിയെ മാറ്റിമറിക്കുന്നതും നിരവധി തവണ കണ്ടു.

 പഞ്ചാബ് കിങ്‌സിന്റെ പ്രിയാൻഷ് ആര്യയെ പൂജ്യത്തിന് വിട്ടുകളഞ്ഞ ചെന്നൈക്ക് പിന്നീട് വലിയ വിലയാണ് നൽകേണ്ടിവന്നത്. സെഞ്ച്വറിയുമായി മത്സരം ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോയ ഈ യുവ താരം പഞ്ചാബ് വിജയത്തിലെ നട്ടെല്ലായി. രജത് പടിദാറിന്റെ ക്യാച്ചും സമാനമായി സിഎസ്‌കെ ഫീൽഡർമാർ കളഞ്ഞുകുടിച്ചു. അർധസെഞ്ച്വറിയുമായി ആർസിബി വിജയത്തിൽ നിർണായക പ്രകടനമാണ് പടിദാറും നടത്തിയത്. കൂടുതൽ ക്യാച്ച് നഷ്ടമാക്കിയവരുടെ മോശം റെക്കോർഡിൽ പഞ്ചാബിന്റെ യുസ്വേന്ദ്ര ചഹലും ചെന്നൈയുടെ വിജയ് ശങ്കറുമാണ് മുന്നിൽ. അഞ്ച് ക്യാച്ച് ചാൻസിൽ മൂന്നും ഇരുവരും വിട്ടുകളഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News