ചോരയൊലിക്കുന്ന കാലുമായി മൈതാനത്ത്; ഡുപ്ലെസിസിന് ആരാധകരുടെ കയ്യടി

2019 ഐ.പി.എല്‍ ഫൈനലില്‍ മുംബൈക്കെതിരെ ചോരയൊലിക്കുന്ന കാലുകളുമായി മൈതാനത്ത് ഫീല്‍ഡ് ചെയ്ത ഷെയ്ന്‍ വാട്സണെ ഓര്‍മിപ്പിക്കുന്നതാണ് ഡുപ്ലെസീസിന്‍റെ പ്രകടനം

Update: 2021-09-27 03:39 GMT

ഐ.പി.എല്ലില്‍  ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഫാഫ് ഡുപ്ലെസീസ് മൈതാനത്ത് കാണിച്ച സമര്‍പ്പണ ബോധത്തെ പുകഴ്ത്തുകയാണ് ആരാധകര്‍. ചോരയൊലിക്കുന്ന കാലുമായാണ് ഡുപ്ലെസിസ് ഇന്നലെ മൈതാനത്ത് ചെന്നൈക്കായി ഫീല്‍ഡ് ചെയ്തത്.

2019 ഐ.പി.എല്‍ ഫൈനലില്‍ മുംബൈക്കെതിരെ ചോരയൊലിക്കുന്ന കാലുകളുമായി മൈതാനത്ത് ഫീല്‍ഡ് ചെയ്ത ഷെയ്ന്‍ വാട്സണെ ഓര്‍മിപ്പിക്കുന്നതാണ് ഡുപ്ലെസീസിന്‍റെ പ്രകടനം. കൊല്‍ക്കത്ത താരം ഇയാന്‍ മോര്‍ഗനെ പുറത്താക്കാന്‍ എടുത്ത ക്യാച്ചിന് ശേഷമാണ് ഡുപ്ലെസീസിന്‍റെ ഇടത് കാല്‍മുട്ടില്‍ ചോരകണ്ടത്. പിന്നീട് ആ കാലുമായി ഡുപ്ലെസിസ് ഫീല്‍ഡിങ്ങ് തുടരുകയായിരുന്നു. 

Advertising
Advertising

ചോരയൊലിക്കുന്ന കാലുമായി ഫീല്‍ഡ് ചെയ്തതിന് പുറമെ  ചെന്നൈക്കായി 43 റണ്‍സെടുത്ത് ഡുപ്ലെസിസ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. അദ്ദേഹം ചെന്നൈയുടെ അഭിമാനമാണ് എന്നാണ് കളിക്ക് ശേഷം അദ്ദേഹത്തിന്‍റെ ചിത്രം പങ്ക് വച്ച് ആരാധകര്‍  പറഞ്ഞത്.  


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News