മുൻ ഇന്ത്യൻ താരം കേദാർ ജാദവ് ബിജെപിയിൽ; അംഗത്വമെടുത്തത് വിരമിച്ച് ഒരുവർഷത്തിന് ശേഷം

2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു

Update: 2025-04-08 11:37 GMT
Editor : Sharafudheen TK | By : Sports Desk

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുളെയുടെ സാന്നിധ്യത്തിൽ മുംബൈ പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗത്വമെടുത്തു.

 കഴിഞ്ഞ വർഷം ജൂണിലാണ് ജാദവ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 73 ഏകദിനങ്ങളിലും ഒൻപത് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യക്കായി കളത്തിലിറങ്ങി. 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2020ൽ ന്യൂസിലൻഡിനെതിരെയാണ് അവസാനമായി കളിച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, കൊച്ചി ടസ്‌കേഴ്‌സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News