'ഫിനിഷർ റോൾ നിർത്താനായി'; ധോണിക്ക് പുതിയ ബാറ്റിങ് ഓർഡർ പറഞ്ഞ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ

ഐപിഎല്ലിന്റെ പുതിയ സീസണിൽ സിഎസ്‌കെയുടെ പ്രതീക്ഷകൾ ധോണിയിലല്ല, മറ്റൊരു താരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Update: 2022-03-22 04:23 GMT

രാജ്യാന്തര ക്രിക്കറ്റാകട്ടെ, ഐപിഎല്ലാകട്ടെ അതിഗംഭീരമായ ഫിനിഷിങിലൂടെ കാണികളുടെ മനം കവർന്നിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് ആ റോൾ നിർത്താനായെന്നും ഐപിഎല്ലിൽ മറ്റൊരു പൊസിഷനിൽ കളിക്കണമെന്നും മുൻ ഇന്ത്യൻ ഓൾറൗണ്ടർ റീഥീന്ദർ സോധി. 'കഴിഞ്ഞ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ഒന്നാം ക്വാളിഫയറിൽ ആറു പന്തിൽ ധോണി 18 റൺസെടുത്ത് പഴയ ഫോമിന്റെ മിന്നായം പ്രകടിപ്പിച്ചിരുന്നു. ആവേശ് ഖാനെറിഞ്ഞ അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്നപ്പോൾ അദ്ദേഹം മൂന്നു ഫോറുകളടിച്ചു. എങ്കിലും ഫിനിഷിങ് റോളിന്റെ അദ്ദേഹത്തിന്റെ നല്ല കാലം കഴിഞ്ഞിരിക്കുകയാണ്' സോധി ചൂണ്ടിക്കാട്ടി.

Advertising
Advertising



ചെന്നൈ സൂപ്പർ കിങ്‌സിനായി സാധാരണ ലോവർ ഓർഡറിൽ കളിക്കുന്ന താരം ആദ്യ സ്ഥാനങ്ങളിൽ കളിക്കാനിറങ്ങിയാൽ ടീമിന് ഗുണകരമാകുമെന്നും സേഥി അഭിപ്രായപ്പെട്ടു. '' വർഷങ്ങൾക്ക് മുമ്പേ ധോണി പെരുമ നേടിയ ഫിനിഷർ റോൾ നിലനിർത്താനാകുന്നില്ല. അതിനാൽ ഇപ്പോൾ 10, 11 ഓവറുകളിൽ എത്തിയാൽ നന്നായി കളിക്കാനാകും. ഇപ്പോഴും സിഎസ്‌കെയുടെ പ്രതീക്ഷ ധോണിയാണെന്ന് അദ്ദേഹത്തിനറിയാം'' സോധി ചൂണ്ടിക്കാട്ടി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സാബാ കരീമുമൊത്ത് ഒരു ടിവി ചാനൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ രണ്ടു എഡിഷനുകളിലെ 30 മത്സരങ്ങളിലായി ധോണിയുടെ സമ്പാദ്യം 314 റൺസായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 സീസണിൽ 200 റൺസാണ് നേടിയിരുന്നതെങ്കിൽ 2021ൽ 114 റൺസാണ് സമ്പാദ്യമെന്നും പറഞ്ഞു. ഒരു അർധശതകം പോലും നേടിയില്ലെന്നും ഓർമിപ്പിച്ചു.



ഐപിഎല്ലിന്റെ പുതിയ സീസണിൽ സിഎസ്‌കെയുടെ പ്രതീക്ഷകൾ ധോണിയിലല്ല, സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയിലാണെന്നും തോളിൽ പരിക്കേറ്റ ശേഷം തിരിച്ചെത്തിയ ജഡേജ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും സോധി ചൂണ്ടിക്കാട്ടി. ശ്രീലങ്കക്കെതിരെ കരിയർ ബെസ്റ്റായി 175 റൺസ് നേടിയ ജഡേജ വേറിട്ട പ്രകടനം നടത്തുന്ന താരമാണെന്ന് മുമ്പേ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ജഡേജയുടെ പ്രകടനം ടീമിന് നിർണായകമാണെന്നും ഇക്കഴിഞ്ഞ മൊഹാലി ടെസ്റ്റിൽ അദ്ദേഹത്തിന്റെ ഓൾറൗണ്ട് പ്രകടനം ചെന്നൈക്ക് ഏറെ സന്തോഷമാണ് നൽകുകയെന്നും ടീമിനെ ഫൈനലിലെത്തിക്കൻ ജഡേജക്കാകുമെന്നും സോധി പറഞ്ഞു. ജഡേജക്കും ധോണിക്കും ടീന്റെ ചുമതലകൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും മുൻ താരം വ്യക്തമാക്കി.

Former India all-rounder Reethinder Sodhi has said that former India captain Mahendra Singh Dhoni should stop playing finisher role and play in another position in the IPL.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News