തോറ്റ് തോറ്റ് കൊൽക്കത്ത; ഗുജറാത്തിന് അഞ്ച് വിക്കറ്റ് ജയം

Update: 2026-04-17 18:00 GMT
Editor : safvan rashid | By : Sports Desk

അഹമ്മദാബാദ്: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കഷ്ടകാലം തുടരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ പരാജയം. ആറ് മത്സരങ്ങളിൽ നിന്നുള്ള കൊൽക്കത്തയുടെ അഞ്ചാം തോൽവിയാണിത്. ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ജയത്തോടെ ആറ് പോയന്റുമായി ഗുജറാത്ത് നാലാം സ്ഥാനത്തേക്ക് കയറി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തുടക്കം തന്നെ പാളി. പവർപ്ലേയിൽ തന്നെ 37 റൺസിന് 3 വിക്കറ്റുകൾ നഷ്ടമായ കൊൽക്കത്തയെ കാമറൂൺ ഗ്രീനാണ് (55പന്തിൽ 79) മാന്യമായ സ്കോറിലേക്ക് നയിച്ചത്.സീസണിൽ ഗ്രീനിന്റെ ആദ്യ അർധ സെഞ്ച്വറിയാണിത്. റോവ്മാൻ പവൽ (27) ഗ്രീനിന് പിന്തുണ നൽകി. അവസാന ഓവറുകളിൽ ഗുജറാത്ത് ബൗളർമാർ പിടിമുറുക്കിയതോടെ  20 ഓവറിൽ 180 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഗുജറാത്തിനായി കഗിസോ റബാദ 4 ഓവറിൽ 29 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളെടുത്തു.  

181 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.  50 പന്തിൽ 86 റൺസ് നേടിയ ഗിൽ, 8 ഫോറുകളും 4 സിക്സറുകളും പറത്തി. ഗില്ലിന് പുറമെ സായ് സുദർശൻ (22), ജോസ് ബട്ലർ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ ഒന്ന് പതുങ്ങിയെങ്കിലും രണ്ട് റൺസ് ബാക്കി നിൽക്കെ ഗുജറാത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News