ഹെറ്റ്‌മെയറും ഒഷെയ്ൻ തോമസും തിരിച്ചെത്തി; ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ്

ഹെറ്റ്മെയറെ കൂടാതെ ഫാസ്റ്റ് ബൗളർ ഓഷെയ്ൻ തോമസിനെയും വിൻഡീസ് ടീമിലേക്ക് മടക്കിവിളിച്ചു

Update: 2023-07-25 09:24 GMT

പോർട്ട്ഓഫ് സ്‌പെയിൻ: സ്റ്റാർ ബാറ്റ്‌സ്മാൻ ഷിംറോൺ ഹെറ്റ്മെയറെ തിരിച്ചുവിളിച്ച് ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ വെസ്റ്റ്ഇൻഡീസ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കെൻസിങ്ടൺ ഓവലിലാണ് ആദ്യ ഏകദിനം. കഴിഞ്ഞ ഒരു വർഷമായി ഹെറ്റ്മെയർ വിൻഡീസിനായി കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി മികവാർന്ന പ്രകടനമാണ് ഹെറ്റ്മെയർ കാഴ്ചവെച്ചത്.

13 ഇന്നിങ്‌സുകളിൽ നിന്നായി 299 റൺസാണ് ഹെറ്റ്മെയർ നേടിയിരുന്നത്. അതേസമയം ഏകദിനത്തിൽ ഹെറ്റ്മെയറെ അവസാനമായി കണ്ടത് 2021ൽ ആസ്‌ട്രേലിയക്കെതിരെയാണ്. അങ്ങനെ നോക്കുകയാണെങ്കിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹെറ്റ്മെയർ വിൻഡീസ് ഏകദിന ടീമിലേക്ക് മടങ്ങി എത്തുന്നത്. ഏകദിന പരമ്പരക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും വിൻഡീസിനെതിരെ ഇന്ത്യക്ക് കളിക്കാനുണ്ട്. ഹെറ്റ്മെയറെ കൂടാതെ ഫാസ്റ്റ് ബൗളർ ഓഷെയ്ൻ തോമസിനെയും വിൻഡീസ് ടീമിലേക്ക് മടക്കിവിളിച്ചു.

Advertising
Advertising

പരിക്കിന്റെ പിടിയിലായിരുന്ന ഫാസ്റ്റ് ബൗളർ ജെയ്ഡൻ സീൽസ്, ലെഗ് സ്പിന്നർ യാനിക് കാരിയ, ഇടങ്കയ്യൻ സ്പിൻ ബൗളർ ഗുഡകേശ് മോട്ടി എന്നിവരെയും ടീമിലേക്ക് പരിഗണിച്ചു. ഷായ് ഹോപാണ് ടീമിനെ നയിക്കുന്നത്. സ്ഥിരം താരങ്ങളായ നിക്കോളാസ് പൂരനും ജേസൺ ഹോൾഡറും പരമ്പരയ്ക്കില്ല. ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു

വിന്‍ഡീസ് ടീം ഇങ്ങനെ:  ഷായ് ഹോപ്പ് (നായകന്‍), റോവ്മാൻ പവൽ (ഉപനായര), അലിക്ക് അത്നാസെ, യാനിക് കാരിയ, കീസി കാർട്ടി, ഡൊമിനിക് ഡ്രേക്ക്സ്, ഷിമ്രോൺ ഹെറ്റ്മെയർ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കെയ്ൽ മേയേഴ്സ്, ഗുഡകേശ് മോട്ടി, ജെയ്ഡൻ സീൽസ്, റൊമാരിയോ ഷെപ്പേർഡ്, കെവിൻ സിൻക്ലെയർ, ഒഷാനെ തോമസ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News