ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി മഴ; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് വൈകുന്നു

ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് വിജയത്തിന് 536 റൺസാണ് വേണ്ടത്.

Update: 2025-07-06 11:26 GMT
Editor : Sharafudheen TK | By : Sports Desk

ബർമിങ്ങാം: ഇന്ത്യൻ പ്രതീക്ഷകൾക്ക്‌മേൽ കരിനിഴൽ വീഴ്ത്തി എജ്ബാസ്റ്റണിൽ വില്ലനായി മഴ. അവസാനദിനം മത്സരം മഴമൂലം ഇതുവരെ ആരംഭിക്കാനായില്ല. ഇന്ത്യൻ സമയം വൈകീട്ട് 3.30ന് ആരംഭിക്കേണ്ട മത്സരം കനത്ത മഴ മൂലം ഒരുമണിക്കൂറായി ആരംഭിക്കാനായില്ല. നിലവിലെ സാഹചര്യത്തിൽ മത്സരം തുടങ്ങിയാലും 50-60 ഓവർ മാത്രമാകും കളിക്കാനാകുക. ഇതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്നലെ രാത്രി മുഴുവൻ മഴ പെയ്ത ബർമിങ്ങാമിൽ ഇന്ന് രാവിലെയോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും ശമിച്ചിരുന്നില്ല.

 അവസാന ദിനം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 536 റൺസ് കൂടിയാണ് വേണ്ടത്. ഒലീ പോപ്പും(24) ഹാരി ബ്രൂക്കുമാണ്(15) ക്രീസിൽ. ബെൻ ഡക്കറ്റ്, സാക്ക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നാലാംദിനം നഷ്ടമായത്. നിലവിൽ ടെണ്ടുൽക്കർ-ആൻഡേഴ്‌സൺ ട്രോഫിയിലെ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് 1-0 മുന്നിലാണ്

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News