സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ: ദക്ഷിണാഫ്രിക്ക വിയർക്കും

എന്നാൽ ഇന്ത്യൻ ഫാസ്റ്റ്ബൗളർമാരുടെ ഇപ്പോഴത്തെ ഫോം നോക്കുകയാണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് അധിക സമയം പിടിച്ചുനിൽക്കാനാവില്ല. ഒരു പക്ഷേ ആദ്യ സെഷനിൽ തന്നെ കളി തീർന്നേക്കാം. ദക്ഷിണാഫ്രിക്കയ്ക്ക് വല്ല പ്രതീക്ഷയും ബാക്കിയുണ്ടെങ്കിൽ അത് മഴ പെയ്യുന്നതിലായിരിക്കും.

Update: 2021-12-30 01:32 GMT
Editor : rishad | By : Web Desk
Advertising

സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. 305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 94 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. അവസാന ദിവസം 211 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്.

ഒരു ദിവസം. 211 റൺസ്. ഏഴ് വിക്കറ്റുകൾ. ഇരുവശത്തേക്കും ഒരുപോലെ തിരിയിവാവുന്ന തരത്തിൽ ആവേശകരമാവുകയാണ് ബോക്സിങ് ഡേ ടെസ്റ്റിലെ അവസാന ദിനം. രണ്ടാം ഇന്നിങ്സിൽ 174 റൺസ് ചേർക്കുന്നതിനിടെ ബാറ്റർമാർ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയപ്പോൾ ഇന്ത്യൻ ലീഡ് 304ൽ ഒതുങ്ങി. റബാദയും ജൻസനും നാല് വിക്കറ്റ് വീതം നേടി. 

305 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 34 റൺസ് ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. നായകൻ ഡീൻ എൽഗാറും വൻ ഡെർ ഡസനും ചേർന്ന് അധികം നഷ്ടമില്ലാതെ നാലാം ദിനം അവസാനിപ്പിക്കുമെന്ന് തോന്നിയെങ്കിലും ഇരട്ടപ്രഹരവുമായി ബുംറ ഇന്ത്യക്ക് മുൻതൂക്കം നൽകി. 

ഇന്നത്തെ ആദ്യ സെഷൻ മത്സരഫലത്തെ നിർണയിക്കും. വിക്കറ്റുകൾ നേടാനുറച്ച് ഇന്ത്യയും ചെറുത്തുനിന്ന് ജയിക്കാൻ ദക്ഷിണാഫ്രിക്കയും ശ്രമിക്കുമ്പോൾ സെഞ്ചൂറിയനിൽ തീപാറും. എന്നാൽ ഇന്ത്യൻ ഫാസ്റ്റ്ബൗളർമാരുടെ ഇപ്പോഴത്തെ ഫോം നോക്കുകയാണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് അധിക സമയം പിടിച്ചുനിൽക്കാനാവില്ല. ഒരു പക്ഷേ ആദ്യ സെഷനിൽ തന്നെ കളി തീർന്നേക്കാം. ദക്ഷിണാഫ്രിക്കയ്ക്ക് വല്ല പ്രതീക്ഷയും ബാക്കിയുണ്ടെങ്കിൽ അത് മഴ പെയ്യുന്നതിലായിരിക്കും.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News