ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് ഏഴ് വൈഡുകൾ; ഡഗൗട്ടിൽ രോഷത്തോടെ ഗംഭീർ-വീഡിയോ

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു

Update: 2025-12-11 15:28 GMT
Editor : Sharafudheen TK | By : Sports Desk

മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിൽ തുടരെ വൈഡുകളെറിഞ്ഞ് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. 11ാം ഓവറിലാണ് തുടരെ എക്‌സ്ട്രാസ് എറിഞ്ഞത്.  ഏഴ് വൈഡുകളാണ്  താരം എറിഞ്ഞത്. ഈ ഓവറിൽ ഒരു സിക്‌സറടക്കം 18 റൺസാണ് ദക്ഷിണാഫ്രിക്ക സ്‌കോർബോർഡിൽ ചേർത്തത്. അർഷ്ദീപിന്റെ ആദ്യ പന്തിൽ ഡികോക്ക് സിക്‌സർ പറത്തി. പിന്നാലെ വൈഡ് യോർക്കറിന് ശ്രമിച്ച അർഷ്ദീപിന് പിഴച്ചു. തുടരെ രണ്ട് വൈഡുകൾ. തൊട്ടടുത്ത പന്തിൽ റണ്ണൊന്നും നേടാനായില്ലെങ്കിൽ പിന്നീട് നാല് വൈഡുകളാണ് ഇന്ത്യൻ പേസർ എറിഞ്ഞത്.

Advertising
Advertising

 ഓവർ പൂർത്തിയാക്കാനായി 13 പന്തുകളാണ് താരം എറിഞ്ഞത്. തുടരെ വൈഡെറിഞ്ഞതോടെ ഡഗൗട്ടിൽ രോഷത്തോടെയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ പ്രതികരിച്ചത്. ബൗളിങ് കോച്ച് മോണി മോർക്കലും ബൗളിങ് പ്രകടനത്തിലെ നിരാശ പ്രകടിപ്പിച്ചു. 


 മുല്ലൻപൂർ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങനയക്കുകയായിരുന്നു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ക്വിന്റൻ ഡി കോക്ക് അർധസെഞ്ച്വറിയുമായി (46 പന്തിൽ 90) മികച്ച പ്രകടനം നടത്തി. അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും(12 പന്തിൽ 20), ഡോണോവാൻ ഫെറെയ്‌റയും(16 പന്തിൽ 30) തകർത്തടിച്ചതോടെ പ്രോട്ടീസ് സ്‌കോർ 200 കടന്നു. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങും നിരാശപ്പെടുത്തിയപ്പോൾ വരുൺ ചക്രവർത്തി മാത്രമാണ് ഇന്ത്യൻ ബോളിങിൽ മികച്ചുനിന്നത്. ചക്രവർത്തി രണ്ടുവിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. 

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News