കിടിലൻ ലുക്ക്... ലോകകപ്പിനുള്ള ഇന്ത്യൻ ടീം ജേഴ്സി പുറത്തിറക്കി

എംപിഎൽ ആണ് ജേഴ്സിയുടെ ഔദ്യോഗിക സ്പോൺസർമാർ

Update: 2022-09-19 02:29 GMT
Editor : dibin | By : Web Desk
Advertising

മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീം അണിയുന്ന ജേഴ്സി ബിസിസിഐ പുറത്തിറക്കി. മുംബൈയിൽ നടന്ന ചടങ്ങിലാണ് ജേഴ്സി പുറത്തിറക്കിയത്. എംപിഎൽ ആണ് ജേഴ്സിയുടെ ഔദ്യോഗിക സ്പോൺസർമാർ. അടുത്തമാസം ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനുള്ള ഒരുക്കം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കും പുതിയ ജേഴ്സിയായിരിക്കും അണിയുകയെന്നാണ് സൂചന.

ഹർ ഫാൻ കി ജേഴ്സി എന്ന പേരിലാണ് എംപിഎൽ ജഴ്സി പുറത്തിറക്കൽ പരിപാടി സംഘടിപ്പിച്ചത്. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവർ ഈ പരസ്യത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്ററിൽ ജേഴ്സിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യയുടെ പുരുഷ വനിത ടീം അംഗങ്ങൾ ജേഴ്സിയണിഞ്ഞ് നിൽക്കുന്നതാണ് ചിത്രം. ഭാവിയിൽ ഇന്ത്യയുടെ ടി20 ജേഴ്സി ഇതായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബർ 20 മുതലാണ് ഇന്ത്യ ഓസ്‌ട്രേലിയയുമായി ടി20 പരമ്പരയിൽ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരം പഞ്ചാബിലെ മൊഹാലിയിലാണ്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News