'അതൊരു സ്വപ്‌നമാണ്, സംഗക്കാര കളിച്ചത് എന്റെ ബാറ്റുപയോഗിച്ച്'; സഞ്ജു നൽകിയ മറുപടി വൈറൽ

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും പരിശീലകൻ സംഗക്കാരയും തമ്മിലുള്ള സൗഹൃദം നേരത്തെതന്നെ ചർച്ചയായിരുന്നു.

Update: 2024-07-18 11:43 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും പരിശീലകൻ കുമാർ സംഗക്കാരയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ഐ.പി.എല്ലിനിടെ ഇരുവരുമായുള്ള സൗഹൃദം വലിയ ചർച്ചയുമായിരുന്നു. ഇപ്പോഴിതാ താൻ നൽകിയ ബാറ്റുമായാണ് സംഗക്കാര കളിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം. രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ ഇൻസ്റ്റഗ്രാമിലൂടെയാണ് സംഗയുടെ ബാറ്റിങും അതിന് സഞ്ജു നൽകിയ മറുപടിയും പോസ്റ്റ് ചെയ്തത്.

Full View

'അതൊരു സ്വപ്‌നമാണ്. സംഗക്കാര ഉപയോഗിച്ചത് എന്റെ ബാറ്റാണ്' . രാജസ്ഥാൻ പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയായി സഞ്ജു കുറിച്ചു. വീഡിയോയിൽ മുൻ ശ്രീലങ്കൻ താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ഈ വർഷമാദ്യം യു.കെയിൽ കളിക്കാൻ ഒരുങ്ങവെ തന്റെ കൈയിൽ ബാറ്റുണ്ടായിരുന്നില്ല. സഞ്ജു നൽകിയ ബാറ്റുപയോഗിച്ചാണ് താൻ കളിച്ചത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം എന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. ആദ്യം മുതലേ തുടങ്ങേണ്ടിവന്നു'   താരം പറഞ്ഞു. വീഡിയോയിൽ രാജസ്ഥാൻ താരം യുസ്വേന്ദ്ര ചഹലിനെയും സംഗക്കാര വെറുതെവിട്ടില്ല. ''യുസി എനിക്ക് വാഗ്ദാനം ചെയ്ത കിറ്റുകൾ ഇതുവരെ ലഭിച്ചില്ല. അതിനായി ഞാൻ കാത്തിരിക്കുകയാണ്''- മുൻ ശ്രീലങ്കൻ താരം പറഞ്ഞു.

Advertising
Advertising

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സഞ്ജുവിന്റേയും സംഗാക്കരയുടേയും സൗഹൃദബന്ധത്തെ കുറിച്ച് നിരവധി കമന്റുകളാണെത്തിയത്. ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജു കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിൽ അർധ സെഞ്ച്വറിയുമായും തിളങ്ങിയിരുന്നു. അവസാന രണ്ട് മത്സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. ആദ്യ മത്സരത്തിൽ ഫിനിഷറുടെ റോളിൽ അവതരിച്ച രാജസ്ഥാൻ നായകൻ രണ്ടാം മാച്ചിൽ ഇന്ത്യൻ നിരയിലെ ടോപ് സ്‌കോററുമായി. വരാനിരിക്കുന്ന ശ്രീലങ്കൻ ടി 20 ടീമിലേക്കും താരത്തെ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News