ആശങ്കയൊഴിഞ്ഞു: പരിക്ക് പ്രശ്‌നമല്ല, ഇംഗ്ലണ്ടിനെതിരെ രോഹിതുമുണ്ടാകും

പരിശീലനത്തിനിടെ രോഹിതിന്റെ കൈക്കുഴയ്ക്കാണ് പരിക്കേറ്റിരുന്നത്

Update: 2022-11-08 12:09 GMT

അഡ്‌ലയ്ഡ്: പരിശീലനത്തിനിടെ രോഹിത് ശർമ്മക്ക് പരിക്കേറ്റെങ്കിലും പ്രശ്‌നമാകില്ലെന്ന് പുതിയ റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ നായകന്റെ സേവനം ഇന്ത്യക്ക് പഴയത് പോലെതന്നെ ലഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ രോഹിതിന്റെ കൈക്കുഴയ്ക്കാണ് പരിക്കേറ്റിരുന്നത്.  പന്ത് കൈയ്യിൽ കൊണ്ടതിന് ശേഷം വേദനകൊണ്ട് രോഹിത് ബാറ്റ് താഴെയിടുകയും ഉടൻ തന്നെ  ഇന്ത്യൻ ടീമിന്റെ ഫിസിയോ സംഘമെത്തി താരത്തെ പരിശോധിക്കുകയും ചെയ്തു.

തുടര്‍ന്ന് പരിശീലനം നിറുത്തിവെച്ചു. എന്നാൽ 40 മിനിറ്റുകൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീണ്ടും പരിശീലനത്തിനായി നെറ്റിലെത്തുകയും ചെയ്തു. മറ്റൊരു ത്രോ സ്പെഷ്യലിസ്റ്റ് എത്തിയാണ് താരത്തിന് പരിശീലനം നൽകിയത്. പിന്നീട് പരിക്കിന്റെ ഭാവങ്ങൾ രോഹിത്തിൽ നിന്നും ഉണ്ടായില്ല. നവംബർ 10 നാണ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. ഉച്ചയ്ക്ക് 1.30ന് അഡ്‍ലെയ്ഡ് ഒവലിലാണു മത്സരം.

Advertising
Advertising

അതേസമയം രോഹിതിന്റെ ബാറ്റിങ് ഫോമില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ രോഹിതിനായിട്ടില്ല. സൂപ്പർ 12 റൗണ്ടില്‍ നെതർലൻഡ്സിനെതിരെ അർധ സെഞ്ചറി (53) നേടിയതൊഴിച്ചാൽ മറ്റു പ്രകടനങ്ങളെല്ലാം നിരാശയായിരുന്നു. അഞ്ച് മത്സരങ്ങളിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റൻ ആകെ നേടിയത് 89 റൺസാണ്. അതേസമയം സഹ ഓപ്പണർ ലോകേഷ് രാഹുല്‍ ഫോം കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. ഇതുവരെ ഫോം ഇല്ലാത്തതിന്റെ പേരില്‍ രൂക്ഷവിമര്‍ശനമായിരുന്നു രാഹുലിനെതിരെ ഉയര്‍ന്നിരുന്നത്. 

സിംബാബ്‌വെയെ 71 റൺസിന് തോൽപ്പിച്ചാണ് ടീം ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അതേസമയം എല്ലാവരും ഇന്ത്യ- പാക് ഫൈനല്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ ആസ്ട്രലേിയന്‍ താരം ഷെയിന്‍ വാട്സണ്‍ അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പ് സെമി മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് വാട്സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സെമിയില്‍ ന്യൂസിലാന്‍ഡാണ് പാകിസ്താന്റെ എതിരാളി.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News