ജയിച്ചാൽ ക്വാളിഫയറിൽ, തോറ്റാൽ പുറത്തേക്ക്; എലിമിനേറ്ററിൽ ബാംഗ്ലൂർ-ലഖ്‌നൗ പോരാട്ടം

ആദ്യ സീസൺ മുതൽ ഐ.പി.എൽ. കളിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇതുവരെ കിരീടം നേടിയിട്ടില്ല

Update: 2022-05-25 12:18 GMT
Editor : Dibin Gopan | By : Web Desk

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇതിൽ തോൽക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം വെള്ളിയാഴ്ച രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.അതിലും ജയിച്ചാൽ ഫൈനലിലെത്തും.

ആദ്യ സീസൺ മുതൽ ഐ.പി.എൽ. കളിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇതുവരെ കിരീടം നേടിയിട്ടില്ല. കഴിഞ്ഞ രണ്ടുസീസണിലും എലിമിനേറ്ററിൽ മടങ്ങുകയായിരുന്നു. ബാറ്റർമാരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ഫാഫ് ഡുപ്ലെസ്സിയും ഗ്ലെൻ മാക്സ്വെല്ലും ദിനേശ് കാർത്തിക്കുമെല്ലാം തകർപ്പൻ ഫോമിലാണ്.സൂപ്പർതാരം വിരാട് കോലി അവസാന മത്സരത്തിൽ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് ആശ്വാസം പകരുന്നു.

Advertising
Advertising

ബൗളിങ്ങിൽ ജോഷ് ഹെയ്സൽവുഡ്, വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ എന്നിവരും മികച്ച ഫോമിലാണ്.പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ എട്ടിൽ ജയിച്ച് നാലാംസ്ഥാനക്കാരായാണ് ഡുപ്ലെസി നയിക്കുന്ന ടീം പ്ലേ ഓഫിൽ എത്തിയത്.മറുവശത്ത് ആദ്യ ഐ.പി.എല്ലിന് ഇറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്രാഥമികഘട്ടത്തിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ മൂന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിൽ എത്തിയത്.

കെ.എൽ. രാഹുൽ നയിക്കുന്ന ടീം 14 കളിയിൽ ഒമ്പതുജയം നേടി. ബാറ്റർമാരുടെ കരുത്താണ് ടീമിന്റെ വിജയഫോർമുല. ക്യാപ്റ്റൻ കെ.എൽ രാഹുലും ക്വന്റൺ ഡീക്കോക്കും മികച്ച ഫോമിലാണ്. ഓൾറൗണ്ടർമാരായ ക്രുനാൽ പാണ്ഡ്യയും മാർക്കസ് സ്റ്റോയിനിസും ജേസൺ ഹോൾഡറും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്.ജേസൺ ഹോൾഡർ, ആവേശ് ഖാൻ, രവി ബിഷ്ണോയി, മൊഹ്സിൻ ഖാൻ എന്നിവരടങ്ങുന്ന ബൗളിങ് വിഭാഗം ലഖ്നൗവിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News