ഡഫിക്ക് മൂന്ന് വിക്കറ്റ്, മുൻനിര തകർന്ന് ഹൈദരാബാദ്; ഐപിഎല്ലിൽ ആർസിബിക്ക് മികച്ച തുടക്കം

ഏഴ് റൺസെടുത്താണ് അഭിഷേക് ശർമ പുറത്തായത്

Update: 2026-03-28 14:43 GMT
Editor : Sharafudheen TK | By : Sports Desk

ബെംഗളൂരു: ഐപിഎൽ 19ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് മടങ്ങിയ തുടക്കം. പവർപ്ലെ ഓവറുകളിൽ ഓപ്പണർമാരായ അഭിഷേക് ശർമയുടേയും(7), ട്രാവിഡ് ഹെഡ്ഡിന്റേയും(11), നിതീഷ് കുമാർ റെഡ്ഡിയുടേയും(1) വിക്കറ്റുകളാണ് നഷ്ടമായത്. ന്യൂസിലൻഡ് പേസർ ജേക്കബ് ഡഫിയാണ് മൂന്ന് പേരെയും മടക്കിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴ് ഓവറിൽ 54-3 എന്ന നിലയിലാണ് ഹൈദരാബാദ്. 

 നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫീൽഡിംഗ് തെരഞ്ഞെടുത്തു. പ്ലേയിംഗ് ഇലവനിൽ പുതുമുഖങ്ങളുമായാണ് ആർസിബിയും ഹൈദരാബാദും ഇന്നിറങ്ങുന്നത്. ഹർഷ് ദുബെ, സലീൽ അറോറ എന്നീ പുതുമുഖങ്ങളാണ് എസ്ആർഎച്ച് നിരയിലുള്ളത്.

അഭിനന്ദൻ സിംഗാണ് ആർസിബി നിരയിലെ പുതുമുഖം. ഓസീസ് പേസർ ജോഷ് ഹേസൽവുഡിന് പകരക്കാരനായാണ് കിവീസ് പേസർ ജേക്കബ് ഡഫി പ്ലെയിങ് ഇലവനിലേക്കെത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News