പിഎസ്എൽ വേണ്ട ഐപിഎൽ മതി; പാകിസ്താൻ സൂപ്പർ ലീഗ് വിട്ട് ശ്രീലങ്കൻ ക്യാപ്റ്റൻ
ജയ്‌പൂർ: പാകിസ്താൻ സൂപ്പർ ലീഗ് വിട്ട് ഐപിഎലിലേക്ക് വരാനൊരുങ്ങി ശ്രീലങ്ക ക്യാപ്റ്റൻ ദസുൻ ഷനക. പരിക്ക് മൂലം സീസൺ നഷ്ടമായ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് പേസർ സാം കറന് പകരമായാണ് ഷണക ഐപിഎല്ലിൽ എത്തുന്നത്. 2026 ഐസിസി ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ ക്യാപ്റ്റനായിരുന്നു താരം.
പിഎസ്എൽ 11 സീസണിൽ ലാഹോർ ഖാലന്ദേർസുമായി കരാറിലെത്തിയിരുന്നു ഷണക. നേരത്തെ സിംബാബ്‌വൻ താരം ബ്ലെസിംഗ് മുശര്ബാനി പിഎസ്എൽ വിട്ട് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സുമായി കരാറിലെത്തിയിരുന്നു. അതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിന്റെ ലോകകപ്പ് താരം ഗുഡകേഷ് മോട്ടിയും സ്വകാര്യ കാരണങ്ങളാൽ പാകിസ്താൻ ലീഗ് വിട്ട് പോയിരുന്നു. ഇപ്പോൾ അടിവയറിന് പരിക്കേറ്റ സീസൺ നഷ്ടമായ സാം കറന് പകരം രാജസ്ഥാൻ റോയൽസ് ദസുൻ ഷണകയെ ടീമിലെടുക്കുമെന്ന് വാർത്തയാണ് വരുന്നത്.
മാർച്ച് 28 ശനിയാഴ്ചയാണ് ഐപിഎൽ സീസൺ ആരംഭിക്കുന്നത്. മാർച്ച് 30ന് തിങ്കളാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.