'രോഹിതിനേയും കൊഹ്‌ലിയേയും പോലെ സഞ്ജു ഭായിയേയും പകരം വെക്കാനാകില്ല' - സഞ്ജുവിനെ പ്രശംസിച്ച് റിയാൻ പരാഗ്
ജയ്‌പൂർ: മലയാളി താരം സഞ്ജു സാംസനെ രാജസ്ഥാൻ റോയൽസിന് ഒരിക്കലും പകരം വെക്കാനാകില്ല എന്ന് പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. വിരാട് കൊഹ്‌ലിയോടും രോഹിത് ശർമയോടുമാണ് താരം സഞ്ജുവിനെ താരതമ്യം ചെയ്തത്. മലയാളായി താരത്തെ രാജസ്ഥാൻ ഒരിക്കലും മാറ്റാൻ വിചാരിച്ചിരുന്നില്ല എന്നും പരാഗ് കൂട്ടി ചേർത്തു.
ഞങ്ങൾ ഒരിക്കലും അദ്ദേഹത്തെ (സഞ്ജു സാംസൺ) മാറ്റേണ്ടിവരുമെന്ന് ചിന്തിച്ചതല്ല..മറ്റൊരാളെ കൊണ്ട് വന്ന് പകരം വെക്കാൻ സാധികുന്നൊരാളല്ല സഞ്ചു ഭയ്യ. രോഹിത് ശർമക്കും വിരാട് കൊഹ്‌ലിക്കും പകരക്കാരെ കണ്ടെത്താൻ കഴിയുമോ? ഇല്ല, സഞ്ജു ഭയ്യയും അതുപോലെയാണ്. വേണമെങ്കിൽ അതുപോലെ സ്കിൽസുള്ള ഒരാളെ കൊണ്ടുവരുകയോ അതേ ബാറ്റിങ് പൊസിഷനിൽ മറ്റൊരാളെ കൊണ്ടുവരുകയോ ചെയ്യാനാകും അല്ലാതെ അദ്ദേഹത്തിന് പകരം മറ്റൊരാളെ കൊണ്ടുവരാനാകില്ല. എന്നാണ് റിയാൻ പരാഗ് പറഞ്ഞത്.
കഴിഞ്ഞ സീസണിൽ ഞങ്ങൾ (രാജസ്ഥാൻ റോയൽസ്) അഞ്ചോ ആറോ മൽസരങ്ങൾ അവസാന ഓവറുകളിൽ തോറ്റിരുന്നു. കൃത്യമായ പ്ലെയിനിങ്ങിലൂടെ മത്സരങ്ങൾ ഭംഗിയായി അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും പരാഗ് കൂട്ടി ചേർത്തു.
കഴിഞ്ഞ ഐപിഎൽ സീസണിൽ പട്ടികയിൽ പത്താം സ്ഥാനത്ത് ഫിഷ് ചെയ്ത മുൻ ചാമ്പ്യന്മാരെ തിരികെ കൊണ്ടുവരുകയെന്ന ദൗത്യമാണ് പരാഗിന് മുന്നിലുള്ളത്. അതോടൊപ്പം സഞ്ജു സാംസന്റെ ആഭാവത്താലുണ്ടാകുന്ന വിടവിനെ പരമാവധി നികത്താനും ശ്രമിക്കണം.