ചെന്നൈക്കും രാജസ്ഥാനും തിരിച്ചടി; പരിക്കേറ്റ നഥാൻ എല്ലിസും സാം കറണും ഐപിഎല്ലിനില്ല
ഇതുവരെയായി നിരവധി താരങ്ങളാണ് പരിക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് പിൻമാറിയത്
ചെന്നൈ: ഐപിഎല്ലിൽ ശക്തമായ കംബാക്കിന് തയാറെടുക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി. പരിക്കിനെ തുടർന്ന് ആസ്‌ട്രേലിയൻ പേസർ നഥാൻ എല്ലിസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. തുടയിലേറ്റ പരിക്കാണ് 31കാരൻ പേസർക്ക് തിരിച്ചടിയായത്. മികച്ച ഫോമിലുള്ള എല്ലിസ് മടങ്ങിയത് സിഎസ്‌കെ ബൗളിങ് ഡിപ്പാർട്ട്‌മെന്റിനും കനത്ത നഷ്ടമാണ്.
എല്ലിസ് പുറത്തായത് ടീമിന് വലിയ തിരിച്ചടിയാണെന്ന് സിഎസ്‌കെ സിഇഒ കെ.എസ് വിശ്വനാഥൻ പറഞ്ഞു. പതീഷ പതിരാന ടീം വിട്ടതോടെ ചെന്നൈ പേസ് ആക്രമണത്തിന്റെ പ്രധാനിയായിരുന്നു എല്ലിസ്. ഓസീസ് താരം പുറത്തായതോടെ പകരം താരത്തെയെത്തിക്കാൻ ഫ്രാഞ്ചൈസി ശ്രമം ആരംഭിച്ചിട്ടിട്ടുണ്ട്. ഐപിഎല്ലിന് മുൻപായി നേരത്തെയും നിരവധി താരങ്ങൾ പരിക്കേറ്റ് പുറത്തായിരുന്നു. 18 കോടി ചെലവഴിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒപ്പമെത്തിച്ച മതീഷ പതിരാനയും ഇഞ്ചുറിയുടെ പിടിയിലാണ്. ഇതോടെ കെകെആർ ബ്ലെസിങ് മുസറബാനിയെ സ്‌ക്വാഡിലേക്ക് ആഡ് ചെയ്തിരുന്നു. രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറണും പരിക്കിനെ തുടർന്ന് ഈ സീസണിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ നിന്ന് ട്രൈഡിൽ താരത്തെ എത്തിച്ച ആർആർ സാം കറണിൽ വലിയ പ്രതീക്ഷയായിരുന്നുവെച്ചത്.
ആർസിബി താരം ജോസ് ഹേസൽവുഡ്, കെകെആറിന്റെ ഹർഷിത് റാണ എന്നിവരും പരിക്കിനെ തുടർന്ന് ആദ്യ മത്സരങ്ങളിലുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. സൺറൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസും പരിക്കിനെ തുടർന്ന് ആദ്യത്തെ ഏതാനും മത്സരങ്ങളിൽ കളിക്കില്ല. പകരം ഇഷാൻ കിഷനാണ് എസ്ആർഎച്ചിനെ നയിക്കുന്നത്. അതേസമയം, ടി20 ലോകകപ്പ് കിരീടധാരണത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വ്യാഴാഴ്ച ചെന്നൈ ക്യാമ്പിനൊപ്പം ചേർന്നു. സഞ്ജുവിന് ടീം ആവേശേജ്വല സ്വീകരണമാണ് വിമാനത്താവളത്തിൽ ആരാധകർ ഒരുക്കിയത്.