കോവിഡ് ബാധിതകര്‍ക്ക് സൗജന്യഭക്ഷണവുമായി പത്താന്‍ സഹോദരന്മാര്‍

ഡല്‍ഹിയിലെ കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസുഫ് പത്താനും. ഇരുവരും ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് അക്കാഡമി ഓഫ് പത്താന്‍(സി.എ.പി) വഴിയാണ് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്.

Update: 2021-05-06 04:54 GMT
Editor : rishad | By : Web Desk
Advertising

ഡല്‍ഹിയിലെ കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസുഫ് പത്താനും. ഇരുവരും ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് അക്കാഡമി ഓഫ് പത്താന്‍(സി.എ.പി) വഴിയാണ് സൗത്ത് ഡല്‍ഹിയിലെ കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. കോവിഡ് പോസിറ്റീവായര്‍ക്ക് ഐസൊലേഷന് വേണ്ടിയുള്ള വീടും സി.എ.പി ഒരുക്കുന്നുണ്ട്. 

കോവിഡ് മഹാമാരിയില്‍ രാജ്യം നട്ടം തിരിയുമ്പോള്‍ എല്ലാവരും സഹായത്തിനായി മുന്നോട്ടുവരണമെന്നും ഇരുവരും അഭ്യര്‍ത്ഥിക്കുന്നു. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും കോവിഡ് മുന്‍കരുതലുകള്‍ക്ക് വേണ്ടിയുള്ള നിര്‍ദേശങ്ങളും പത്താന്‍ ട്വീറ്റ് ചെയ്യുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പത്താന് കോവിഡ് ബാധിച്ചിരുന്നു. കോവിഡില്‍ നിന്ന് മുക്തനായ താരം ഐപിഎല്‍ കമന്ററി ബോക്‌സില്‍ തിരിച്ചെത്തിയിരുന്നു. 

എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഐ.പി.എല്‍ നീട്ടിവെക്കുകയായിരുന്നു. റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിന്റെ ഭാഗമായി നടന്ന ലെജന്‍ഡ്‌സ് ക്രിക്കറ്റിലും പത്താന്‍ ഭാഗമായിരുന്നു. സഹോദരന്‍ യൂസഫ് പത്താന്‍ 2012ല്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 2019ല്‍ ഐ.പി.എല്ലും നിര്‍ത്തി. നേരത്തെ രോഗബാധിതര്‍ക്കായി ഇരുവരും നാലായിരം മാസ്കുകള്‍ വിതരണം ചെയ്തിരുന്നു. ഇവരുടെ അച്ഛന്‍ മഹ്മൂദ് ഖാനും നേരത്തെ കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി രംഗത്തുവന്നിരുന്നു.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News