ഇന്ത്യ - വിൻഡീസ് ടെസ്റ്റ് ; ജഡേജ പരമ്പരയിലെ താരം

Update: 2025-10-14 10:44 GMT

ന്യുഡൽഹി : വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് രവീന്ദ്ര ജഡേജ. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം പരമ്പരയിൽ എട്ട് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 518 റൺസ് പിന്തുടർന്ന വിൻഡീസ് 248 റൺസിന് പുറത്തായി. പിന്നാലെ ഫോളോ ഓണിന് ഇറങ്ങിയെങ്കിലും വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സ് 390 റൺസിൽ അവസാനിച്ചു. 121 റൺസ് റൺസ് ചേസ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറിക്കടന്നു. കെഎൽ രാഹുൽ അർധ ശതകം നേടിയപ്പോൾ സായ് സുദർശൻ 39 റൺസ് നേടി. വിൻഡീസിനായി ക്യാപ്റ്റൻ റോഷ്‌ട്ടൻ ചെയ്സ് രണ്ടും വരിക്കാൻ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരം ഒരു ഇന്നിങ്സിനും 140 റൺസിനും ജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കി.

ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 19 ന് ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കും.   

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News