'ഭാര്യ സ്‌പോർട്‌സ് ചാനലിലാണ്, എല്ലാം കേട്ടിരുന്നു': വിമർശനങ്ങൾക്ക് ബുംറയുടെ മറുപടി

ബൗളിങ് ആക്ഷൻ വില്ലനാണെന്നും മടങ്ങിവരവ് അസാധ്യമാണെന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ.

Update: 2023-10-31 14:25 GMT

മുംബൈ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 100 റൺസിന്റെ വിജയം നേടുമ്പോൾ മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറയും തിളങ്ങിയിരുന്നു. നീണ്ട പരിക്കും അതിന്റെ പ്രശ്‌നങ്ങളും അലട്ടിയിരുന്ന ബുംറ ലോകകപ്പ് കണ്ടാണ് ഇന്ത്യൻ ടീമിലേക്ക് എത്തിയത് തന്നെ.

ലോകകപ്പിന് മുമ്പ് നടന്ന അയർലാൻഡിനെതിരായ പരമ്പരയിൽ നായകനായിട്ടായിരുന്നു താരത്തിന്റെ മടങ്ങിവരവ്. രണ്ടാം വരവ് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. പരിക്കേറ്റ ഏറെനാൾ പുറത്തായിരുന്നപ്പോൾ പലകോണുകളിൽ നിന്നും ബുംറക്കെതിരെ മുറുമുറുപ്പ് ഉയർന്നിരുന്നു.

ബുംറക്കിന് കരിയർ ഇല്ല എന്ന് വരെ വിമർശകർ പാടി നടന്നിരുന്നു. താരത്തിന്റെ ബൗളിങ് ആക്ഷൻ വില്ലനാണെന്നും മടങ്ങിവരവ് അസാധ്യമാണെന്നുമൊക്കെയായിരുന്നു പ്രധാനമായും ഉയര്‍ന്നിരുന്ന വിമർശനങ്ങൾ.

Advertising
Advertising

ഭാര്യ സഞ്ജന ഗണേഷ് സ്‌പോർസ് ചാനലിലാണ് ജോലി ചെയ്യുന്നത് എന്നതിനാൽ ഈ വിമർശനങ്ങളൊക്കെ താനും കേട്ടിരുന്നുവെന്ന് പറയുകയാണ് ബുംറ. എന്നാൽ വിമർശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് പറയുകയാണ് ബുംറ. ഇപ്പോൾ ഞാൻ സന്തോഷവാനാണ്. ഒന്നും വെട്ടിപ്പിടിക്കാനല്ല എന്റെ ശ്രമം. ഓരോ മത്സരവും ആസ്വദിച്ച് കളിക്കുകയാണെന്നും ബുംറ പറയുന്നു.

മുൻപാക് താരം വസീം അക്രമും ബുംറയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിക്കഴിഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളറാണെന്നാണ് അക്രം പറയുന്നത്. പേസും വാരിയേഷനും ബാറ്റർമാരെ കുഴപ്പിക്കുന്നതാണെന്നും തനത് ശൈലിയിൽ അവരെ കളിപ്പിക്കാൻ അനുവദിക്കുന്നതല്ലെന്നും അക്രം പറയുന്നു.

ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്നായി പതിനാല് വിക്കറ്റുകൾ ബുംറ വീഴ്ത്തിക്കഴിഞ്ഞു. ബുംറയിൽ നിന്ന് ഇനിയും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഡെത്ത് ഓവറുകളിൽ ബുംറയെ എങ്ങനെ നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും എതിർ ടീമുകളുടെ ടോട്ടൽ റൺസ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News