കളിക്കിടെ ഓറഞ്ച് ക്യാപ്പ് ഊരി മാറ്റി ബട്‌ലർ; കാരണം കേട്ട് കയ്യടിച്ച് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പ്രസ്താവനയെ ഒരിക്കൽ കൂടെ അടിവരയിടുന്നതാണ് ഈ സംഭവം

Update: 2022-04-15 18:23 GMT
Advertising

മാന്യന്മാരുടെ കളി എന്നാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. ഈ പ്രസ്താവനയെ അന്വർഥമാക്കുന്ന പല കാഴ്ചകളും നമ്മൾ മൈതാനത്ത് പലവുരു കണ്ടിട്ടുമുണ്ട്. അത് പോലെയൊരു കാഴ്ചക്കാണ്  ഇന്നലെ രാജസ്ഥാൻ റേയൽസ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ ഡീവൈ പാട്ടീല്‍ സ്റ്റേഡിയം വേദിയായത്. കളി പുരോഗമിക്കവേ ഐ.പി.എൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പ് അണിഞ്ഞിരുന്ന ജോസ് ബട്‌ലർ പെട്ടെന്ന് ഓറഞ്ച് ക്യാപ്പ് അഴിച്ചു മാറ്റി.  കാരണമറിഞ്ഞപ്പോൾ ബട്‌ലർക്ക് കയ്യടിക്കുകയാണിപ്പോൾ ക്രിക്കറ്റ് ലോകം..

കളിക്കിടെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ റൺവേട്ടയിൽ തന്നെ മറികടന്നു എന്നറിഞ്ഞതുമാണ് താരം ഓറഞ്ച് ക്യാപ്പ് ഊരി മാറ്റിയത്. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പ്രസ്താവനയെ ഒരിക്കൽ കൂടെ അടിവരയിടുന്നതാണ് ഈ സംഭവം എന്നാണ് ആരാധകർ പറയുന്നത്.

നാല് മത്സരങ്ങളില്‍നിന്ന് 218 റണ്‍സ് ആയിരുന്നു ഈ സീസണില്‍  ബട്‍ലറിന്‍റെ സമ്പാദ്യം. നാല് മത്സരങ്ങളില്‍നിന്ന് 141 റണ്‍സാണ് പാണ്ഡ്യക്ക് ഉണ്ടായിരുന്നത്. രാജസ്ഥാനെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി നായകന്‍ ഹര്‍ദിക് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 52 പന്തില്‍ നാല് സിക്‌സും എട്ട് ഫോറുമടക്കം 87 റണ്‍സുമായി ഹര്‍ദിക് പുറത്താകാതെ നിന്നു.  വ്യക്തിഗത സ്‌കോര്‍ 77 കടന്നതോടെ ഹര്‍ദിക് ജോസ് ബട്‌ലറെ മറികടന്നു. ഇതോടെ ബട്‍ലര്‍ ഓറഞ്ച് ക്യാപ് ഊരിമാറ്റി. തുടര്‍ന്ന് മത്സരം അവസാനിക്കുന്നതുവരെ  ഓറഞ്ച് ക്യാപ് അരയില്‍ തിരുകിയാണ് ബട്‍ലര്‍ മൈതാനത്ത് തുടര്‍ന്നത്.

ഗുജറാത്ത്  ബാറ്റിംഗ് പൂര്‍ത്തിയാക്കി  മൈതാനം വിടുന്നതിനു മുമ്പുതന്നെ ഹാര്‍ദിക്കിന് ഓറഞ്ച് ക്യാപ് ഐപിഎല്‍ അധികൃതര്‍ കൈമാറുകയും ചെയ്തു. 

summary - Jos Buttler immediately takes off Orange Cap, tucks it in his trousers the moment Hardik Pandya surpasses him

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News