ബൗളിങ്ങും ചെയ്യട്ടെ, എന്നിട്ട് വിളിക്കാം ഓൾറൗണ്ടറെന്ന്... ഹാർദ്ദികിനെതിരെ കപിൽ ദേവ്

സമീപകാലത്ത് ഇന്ത്യ വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന ഓൾറൗണ്ടിങ് താരമായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ

Update: 2021-11-26 10:47 GMT
Editor : Roshin | By : Web Desk
Advertising

ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരില്‍ ഒരാളാണ് മുന്‍ നായകന്‍ കപില്‍ ദേവ്. അദ്ദേഹത്തിന്‍റെ ഓൾറൗണ്ടിങ്ങ് മികവിന്‍റെകൂടി പിന്‍ബലത്തിലാണ് ഇന്ത്യ 1983ല്‍ ലോകകപ്പ് സ്വന്തമാക്കിയത്. ഇപ്പോള്‍ നിലവിലുള്ള ഇന്ത്യന്‍ ഓൾറൗണ്ടർ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കപില്‍.

ഹര്‍ദ്ദിക് ബൗള്‍ ചെയ്യാതെ ഇരിക്കുന്ന കാലത്തോളം അദ്ദേഹത്തെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് കപില്‍ പറയുന്നത്. ഹര്‍ദ്ദിക് മികച്ച ബാറ്ററാണ് എന്നതില്‍ തര്‍ക്കമില്ലെന്നും കപില്‍ പറയുന്നു.

'പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികവ് പുലര്‍ത്തുന്നുണ്ടെങ്കില്‍ ഹര്‍ദ്ദികിനെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ബൗള്‍ ചെയ്യുന്നില്ല. പിന്നെങ്ങനെ അദ്ദേഹത്തെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കും. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടി അദ്ദേഹം മികവോടെ പന്തെറിയട്ടെ അപ്പോള്‍ ഓള്‍റൗണ്ടര്‍ എന്ന് വിളിക്കാം'.

'അദ്ദേഹം ടീമിന് മുതല്‍ക്കൂട്ടാകുന്ന ബാറ്ററാണ്. അദ്ദേഹം കൂടുതല്‍ മത്സരങ്ങള്‍ കളിക്കട്ടെ, കൂടുതല്‍ പന്തുകള്‍ എറിയട്ടെ അപ്പോള്‍ മാത്രം ഓള്‍റൗണ്ടര്‍ എന്ന് പറയാം'- കപില്‍ വ്യക്തമാക്കി.

സമീപകാലത്ത് ഇന്ത്യ വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന ഓൾറൗണ്ടിങ് താരമായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ പാണ്ഡ്യ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നില്ല. 2020ന് ശേഷം ബൗള്‍ ചെയ്യാത്ത ഹാര്‍ദ്ദിക് ടി20 ലോകകപ്പില്‍ പന്തെറിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ലോകകപ്പില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ ടീമില്‍ ഇടമില്ലാതെ പുറത്തിരിക്കുകയാണ് ഹാര്‍ദ്ദിക്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News