നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിൽ; രാജസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് മടങ്ങി കരുൺ നായർ

തുടക്കത്തിൽ പതറിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാനെതിരെ 188 റൺസ് പടുത്തുയർത്തി

Update: 2025-04-16 16:03 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പൂജ്യത്തിന് മടങ്ങി കരുൺ നായർ. കഴിഞ്ഞ മാച്ചിൽ ഇംപാക്ട് പ്ലെയറായെത്തി ഞെട്ടിച്ച മലയാളി താരത്തിന് അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ ഇതേ പ്രകടനം പുറത്തെടുക്കാനായില്ല. സന്ദീപ് ശർമ എറിഞ്ഞ നാലാം ഓവറിലെ ആദ്യപന്തിലാണ് താരം അനാവശ്യ റണ്ണിനോടി ഔട്ടായത്. സ്‌ട്രൈക്കിലുണ്ടായിരുന്ന അഭിഷേക് പൊറേലുമായുണ്ടായ കമ്യൂണിക്കേഷൻ പ്രശ്‌നമാണ് തിരിച്ചടിയായത്. മൂന്ന് പന്തുനേരിട്ട കരുണ് റണ്ണൊന്നും എടുക്കാനായില്ല. വനിന്ദു ഹസരംഗയുടെ ത്രോ പിടിച്ച് സന്ദീപ് ശർമ റണ്ണൗട്ടാക്കുകയായിരുന്നു. നേരിയ വ്യത്യാസത്തിൽ കരുണിന്റെ ബാറ്റ് ക്രീസിന് പുറത്താണെന്ന് ടിവി റിപ്ലേയിൽ വ്യക്തമായി.

Advertising
Advertising

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. 49 റൺസെടുത്ത അഭിഷേക് പൊറേലാണ് ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്‌സും(14 പന്തിൽ 34), അശുതോഷ് ശർമയും(11 പന്തിൽ 15) നടത്തിയ തകർപ്പൻ ബാറ്റിങാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റൻ അക്‌സർ പട്ടേലും(14 പന്തിൽ 34), കെഎൽ രാഹുലും(32 പപന്തിൽ 38) നിർണായക ഇന്നിങ്‌സ് കളിച്ചു. ഓപ്പണർ ജേക്ക് ഫ്രേസർ-മക്ഗുർക്ക് (9) ഒരിക്കൽകൂടി പരാജയപ്പെട്ടു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News