രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്; അവസാന ദിവസം കേരളത്തിന് ജയിക്കാൻ വേണ്ടത് 303 റൺസ്

മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗ് തുടങ്ങിയ മുംബൈയുടെ പോരാട്ടം 319 റൺസിൽ അവസാനിച്ചു

Update: 2024-01-21 12:43 GMT
Editor : Sharafudheen TK | By : Web Desk
Advertising

തിരുവനന്തപുരം: മുംബൈ-കേരള രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസം പത്ത് വിക്കറ്റ് ശേഷിക്കെ കേരളത്തിന് വിജയിക്കാൻ വേണ്ടത് 303 റൺസ്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗ് തുടങ്ങിയ മുംബൈയുടെ പോരാട്ടം 319 റൺസിൽ അവസാനിച്ചു. ബുപെൻ ലാൽവാനി 88 റൺസെടുത്ത് ടോപ് സ്‌കോററായി. ക്യാപ്റ്റൻ അജിൻക്യ രഹാനെ 16 റൺസെടുത്തും ശിവം ദുബെ ഒരുറൺസെടുത്തും പുറത്തായി. ആതിഥേയർക്കായി ജലജ് സക്‌സേന, ശ്രേയാസ് ഗോപാൽ എന്നിവർ നാല് വിക്കറ്റ് വീതം നേടി. എം.ഡി നിധീഷ് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങിനിറങ്ങിയ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസെന്ന നിലയിലാണ്. 12 വീതം റൺസുമായി രോഹൻ കുന്നുമ്മലും ജലജ് സക്‌സേനയുമാണ് ക്രീസിൽ. അവസാന ദിവസം 10 വിക്കറ്റ് ശേഷിക്കെ കേരളത്തിന് ജയിക്കാൻ 303 റൺസ് കൂടി വേണം. മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 119 റൺസെന്ന നിലയിൽ ഇന്നിങ്‌സ് ആരംഭിച്ച സന്ദർശകർക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. എന്നാൽ വാലറ്റം അവസരത്തിനൊത്തുയർന്നതാണ് മുംബൈക്ക് രക്ഷയായത്. ബൗളിങിൽ തിളങ്ങിയ മോഹിത് അവാസ്തി ഒൻപതാമനായി ഇറങ്ങി 32 റൺസ് നേടി സ്‌കോർ 300 കടത്തി.

നേരത്തെ ബാറ്റിങ് തുടങ്ങിയ സന്ദർശകരുടെ ഓപ്പണിങ് കൂട്ടുകെട്ട് 148 റൺസിലാണ് അവസാനിച്ചത്. 100 പന്തിൽ 73 റൺസെടുത്ത ജയ് ബിസ്തയെ പുറത്താക്കിയ എം ഡി നിധീഷാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. എന്നാൽ രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയെ കൂട്ടുപിടിച്ച് ലവ്ലാനി തകർത്തടിച്ചതോടെ മുംബൈ കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നേറി. നേരത്തെ മുംബൈയുടെ ആദ്യ ഇന്നിങ്‌സ് 251 റൺസിൽ അവസാനിച്ചിരുന്നു. സ്‌കോർ മുംബൈ 251, 321, കേരളം 244, 24-0.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News