വെസ്റ്റ് ഇൻഡീസ് താരം കീരൺ പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

15 വർഷമായി വിൻഡീസിനുവേണ്ടി കളിക്കുന്ന 33കാരൻ സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

Update: 2022-04-20 18:26 GMT
Editor : abs | By : Web Desk

വെസ്റ്റ് ഇൻഡീസ് താരം കീരൺ പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 15 വർഷമായി വിൻഡീസിനുവേണ്ടി കളിക്കുന്ന 33കാരൻ  സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

'വെസ്റ്റ് ഇൻഡീസ് നിറങ്ങളിൽ കളി മുന്നോട്ടുകൊണ്ടുപോകുന്ന താരങ്ങൾക്കായി മാറികൊടുക്കുകയാണെന്നും എനിക്ക് കഴിയുന്ന എല്ലാ വിധത്തിലും പിന്തുണക്കുമെന്നും പൊള്ളാർഡ് പറഞ്ഞു. എന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന് അഗാധമായ നന്ദിയോടെയാണ് ഞാൻ ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ സല്യൂട്ട് ചെയ്ത് എന്റെ ബാറ്റ് ഉയർത്തുന്നതെന്നും പൊള്ളാർഡ് പറഞ്ഞു.

Advertising
Advertising

വെസ്റ്റ് ഇന്‍ഡീസിനായി 123 ഏകദിനങ്ങളില്‍ ബാറ്റേന്തിയ പൊള്ളാര്‍ഡ് 26.01 ശരാശരിയില്‍ 2706 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും നേടി. 119 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. 101 ടി20 മത്സരങ്ങളില്‍  25.30 ശരാശരിയില്‍  1569 റണ്‍സും നേടി. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്കോര്‍. ഏകദിനങ്ങളില്‍ 82 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും വീഴ്ത്തി. 2007ല്‍ ദക്ഷിണഫ്രിക്കക്കെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു അവസാന ഏകദിനം കളിച്ചത്.

വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റായ താരം ഇതുവരെ ഒരു ടെസ്റ്റ് പോലും വിന്‍ഡീസിനായി കളിച്ചട്ടില്ല. 24 ഏകദിന മത്സരങ്ങളില്‍ പൊള്ളാര്‍ഡ് ടീമിനെ നയിച്ചപ്പോള്‍ 13 എണ്ണത്തിലാണ് വിജയം നേടിയത്. അതേ സമയം ടി20യില്‍ ക്യാപ്റ്റനായി ശോഭിക്കാന്‍ താരത്തിനു സാധിച്ചിട്ടില്ല. 39 മത്സരങ്ങളില്‍  21 ലും പരാജയപ്പെട്ടു.

അതേ സമയം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും പൊള്ളാര്‍ഡ് ടി20 ലീഗുകളില്‍ തുടര്‍ന്നും ഭാഗമാകും. നിരവധി ടി20 ലീഗുകളില്‍ പൊള്ളാര്‍ഡ് സജീവ സാന്നിധ്യമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിലെ പ്രധാന ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് പൊള്ളാർഡ്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News