പാണ്ഡ്യ​യെ മാത്രം കുറ്റം പറയുന്നത് നിർത്തൂ -കീറൺ പൊളളാർഡ്

Update: 2024-04-15 14:00 GMT
Editor : safvan rashid | By : Sports Desk
Advertising

മുംബൈ: മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ബാറ്റിങ് കോച്ച് കീറൺ ​പൊള്ളാർഡ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് പിന്നാലെയുള്ള വാർത്ത സമ്മേളനത്തിലാണ് കീറൺ പൊള്ളാർഡ് തുറന്നടിച്ചത്.

പാണ്ഡ്യയെക്കുറിച്ച് പൊള്ളാർഡ് പ്രതികരിച്ചതിങ്ങനെ:‘‘ ഇതൊക്കെ പാണ്ഡ്യയുടെ ആത്മവിശ്വാസത്തെ ബാധിക്കുമോ എന്നറിയില്ല. അവൻ വളരെ ആത്മവിശ്വാസമുള്ളയാളാണ്. ക്രിക്കറ്റിൽ ഒരാൾക്ക് മോശം ദിവസവും നല്ല ദിവസവുമുണ്ടാകും. സ്വന്തം കഴിവുകൾ വികസിപ്പിക്കാനായി കഠിനാധ്വാനം ചെയ്യുന്നയാളാണയാൾ’’

‘‘വ്യക്തികളെ ഒറ്റതിരിച്ചു പറയുന്നത് എനിക്ക് മടുത്തു, ശരിക്കും മതിയായി. ക്രിക്കറ്റ് എല്ലാത്തിനുമുപരി ഒരു ടീം ഗെയിമാണ്. ആറാഴ്ചകൾക്ക് ശേഷം ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ പോകുന്നയാളെക്കുറിച്ചാണ് ഈ പറയുന്നത്. അപ്പോൾ നിങ്ങളെല്ലാവരും അയാൾക്കായി കൈയ്യടിക്കുകയും നല്ല പ്രകടനം നടത്താൻ ആഗ്രഹിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യ ഉൽപാദിപ്പിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അയാൾ ബാറ്റ് ചെയ്യും, ബോളും ഫീൽഡും ചെയ്യും. കൂടെ ഒരു എക്സ് ഫാക്ടറുമുണ്ട്’’ -പൊള്ളാർഡ് പറഞ്ഞു.

മത്സരത്തിൽ 3 ഓവറിൽ 43 റൺസ് വഴങ്ങിയ പാണ്ഡ്യ 2 റൺസെടുത്ത് പുറത്താകുകയും ചെയ്തിരുന്നു. ആറുമത്സരങ്ങളിൽ നാലും തോറ്റ മും​ബൈ നിലവിൽ എട്ടാംസ്ഥാനത്താണ്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News