വൈഡ് കൊടുത്തില്ല: അമ്പയറുമായി 'വൻ സാമൂഹിക അകലം' പാലിച്ച് പൊള്ളാർഡ്

സെന്റ് ലൂസിയ കിങ്‌സും ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സും തമ്മിലെ മത്സരത്തിലായിരുന്നു നാടകീയ സംഭവങ്ങൾ

Update: 2021-09-01 09:21 GMT
Editor : rishad | By : Web Desk

കരീബിയിൻ പ്രീമിയർ ലീഗിൽ വെറൈറ്റി പ്രതിഷേധവുമായി വെസ്റ്റ്ഇൻഡീസ് താരം കീരൺ പൊള്ളാർഡ്. വൈഡ് വിളിക്കാത്തതിന് അമ്പയറിൽ നിന്ന് വൻ സാമൂഹിക അകലം പാലിച്ചാണ് പൊള്ളാർഡ് കലിപ്പ് തീർത്തത്. സെന്റ് ലൂസിയ കിങ്‌സും ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സും തമ്മിലെ മത്സരത്തിലായിരുന്നു നാടകീയ സംഭവങ്ങൾ.

ട്രിബാഗോ നൈറ്റ്‌റൈഡേഴ്‌സിന്റെ ബാറ്റിങിലെ 19ാം ഓവറിലാണ് സംഭവങ്ങള്‍. പന്ത് എറിഞ്ഞത് പാക് താരമായ വബാഹ് റിയാസ്. നേരിടുന്നത് സെയ്ഫര്‍ട്ട്. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലായിരുന്നു പൊള്ളാര്‍ഡ്.

വഹാബിന്റെ ആ പന്ത് വൈഡ് ലൈനിലൂടെയാണ് പോയത്. സെയ്ഫര്‍ട്ട് ശ്രമിച്ചെങ്കിലും ബാറ്റില്‍ കണക്ട് ചെയ്യാനായില്ല. അമ്പയര്‍ ഇതിന് വൈഡ് വിളിച്ചതുമില്ല. ഇത് സെയ്ഫര്‍ട്ടും പൊള്ളാര്‍ഡും ചോദ്യം ചെയ്തു. പൊള്ളാര്‍ഡ് ഇത് സംബന്ധിച്ച് അമ്പയറുമായി തര്‍ക്കിച്ചു. പിന്നാലെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ 30യാര്‍ഡ് മാര്‍ക്കില്‍ ചെന്ന് നിന്നാണ് പൊള്ളാര്‍ഡ് പ്രതിഷേധം അറിയിച്ചത്. 

Advertising
Advertising

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News