'സ്‌കൂപ്പ് ഷോട്ട് കളിച്ചുപഠിച്ചത് റബര്‍ പന്തില്‍ '; വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്

റബർ ബോളിൽ കളിക്കുന്ന കാലത്തേ ഇത്തരം ഷോട്ടുകൾ സ്ഥിരമായി പരിശീലിക്കുമായിരുന്നെന്ന് സൂര്യകുമാർ പറയുന്നു.

Update: 2022-11-07 15:46 GMT

മെല്‍ബണ്‍: ഗ്രൗണ്ടിന്‍റെ എല്ലാവശങ്ങളിലൂടെയും റണ്‍സ് കണ്ടെത്തുന്ന സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിങില്‍ ക്രിക്കറ്റ് ലോകം അമ്പരന്നിരിക്കുകയാണ്.  അത്തരം ഷോട്ടുകള്‍ കളിക്കാന്‍ വേണ്ടി നടത്തുന്ന പരിശീലനത്തെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

റബർ ബോളിൽ കളിക്കുന്ന കാലത്തേ ഇത്തരം ഷോട്ടുകൾ സ്ഥിരമായി പരിശീലിക്കുമായിരുന്നെന്ന് സൂര്യകുമാർ പറയുന്നു.

'ഞാന്‍ റബ്ബര്‍ ബോളില്‍ കളിച്ചാണ് അത്തരം ഷോട്ടുകള്‍ പരിശീലിക്കുന്നത്. ബൗളര്‍ ചെയ്യാനുദ്ദേശിക്കുന്നതെന്താണ് എന്നതിനെ കുറിച്ച് ഏതാണ്ടൊരു ധാരണ ഉള്ളിലുണ്ടാകും. കരുതിക്കൂട്ടിതന്നെയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റ് ചെയ്യുന്നതും. ബൗണ്ടറിയിലേക്കുള്ള ദൂരം പോലും ബാറ്റ് ചെയ്യാനെത്തുമ്പോള്‍ മനസിലുണ്ടാകും. മിക്കവാറും 60-65 മീറ്ററാണ് ഉണ്ടാകാറുള്ളത്. പന്തിന്‍റെ വേഗം അനുസരിച്ചായിരിക്കും പലപ്പോഴും ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നത്- സൂര്യകുമാര്‍ പറഞ്ഞു.

Advertising
Advertising

സിംബാബ് വെക്കെതിരായ മത്സരത്തില്‍ 25 പന്ത് നേരിട്ട ടി20യിലെ ഒന്നാം റാങ്കുകാരനായ താരം 61 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാലാമതായി ക്രീസിലെത്തുന്ന സൂര്യയുടെ ബാറ്റിലാണ് എല്ലാ പ്രതീക്ഷയും. ട്വന്റി 20 ക്രിക്കറ്റിൽ ഒരു വർഷം 1000 റൺസ് തികക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യൻ താരവും സൂര്യകുമാർ യാദവാണ്.  

സിംബാബ്‌വെയെ 71 റൺസിന് തോൽപ്പിച്ചാണ് ടീം ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. അതേസമയം എല്ലാവരും ഇന്ത്യ- പാക് ഫൈനല്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ ആസ്ട്രലേിയന്‍ താരം ഷെയിന്‍ വാട്സണ്‍ വ്യക്തമാക്കി. ടി20 ലോകകപ്പ് സെമി മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് വാട്സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News