"ആളുകള്‍ തെരുവില്‍ മരിച്ചു വീഴുന്നത് വന്ന് കാണൂ.." വീണ്ടും ഒസീസ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് സ്ലാറ്റര്‍

കോവിഡ് രൂക്ഷമായ പശ്ചാതലത്തില്‍ ഐ.പി.എല്‍ മത്സരത്തിനെത്തി ഇന്ത്യയില്‍ പെട്ടുപോയ ആസ്ത്രേലിയന്‍ താരങ്ങള്‍ക്ക് യാത്രാവിലക്ക് കാരണം തിരിച്ച് നാട്ടിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല.

Update: 2021-05-07 08:18 GMT
Editor : Suhail | By : Web Desk
Advertising

ഇന്ത്യയില്‍ നിന്നും യാത്രാവിലക്കേര്‍പ്പെടുത്തിയ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കമന്‍റേറ്ററും മുന്‍ ഒസീസ് ക്രിക്കറ്ററുമായ മൈക്കല്‍ സ്ലാറ്റര്‍. പറ്റുമെങ്കില്‍ ഒരു സ്വകാര്യ വിമാനമെടുത്ത് ഇന്ത്യയില്‍ എത്തി ഇവിടെ ആളുകള്‍ തെരുവില്‍ മരിച്ച് വീഴുന്നത് കാണണമെന്ന് സ്ലാറ്റര്‍ പ്രധാമന്ത്രി സ്‌കോട്ട് മോറിസിനോട് ആവശ്യപ്പെട്ടു.


ഇത്രയും വലിയ പ്രതിസന്ധിക്കിടയിലും പ്രധാനമന്ത്രിയുടെ നിലപാടുകള്‍ അത്ഭുതകരം തന്നെയാണ്. ഇന്ത്യയില്‍ പെട്ടുപോയ ഓരോ ആസ്‌ത്രേലിയന്‍ പൗരന്റെയും ആശങ്ക സത്യമാണ്. സാധിക്കുമെങ്കില്‍ പ്രൈവറ്റ് വിമാനത്തില്‍ ഇവിടെ വന്ന് ആളുകള്‍ ഇവിടെ തെരുവില്‍ മരിച്ച് വീഴുന്നത് നേരിട്ട് കാണൂ എന്നാണ് സ്ലാറ്റര്‍ ട്വിറ്ററില്‍ കുറിച്ചത്.

കോവിഡിനെതിരെ പോരാടുന്ന ഇന്ത്യക്കാര്‍ക്ക് സ്ലാറ്റര്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസിനെതിരെ നേരത്തെയും രൂക്ഷവിമര്‍ശനവുമായി സ്ലാറ്റര്‍ രംഗത്തെത്തിയിരുന്നു. കോവിഡ് രൂക്ഷമായ പശ്ചാതലത്തില്‍ ഐ.പി.എല്‍ മത്സരത്തിനെത്തി ഇന്ത്യയില്‍ പെട്ടുപോയ ഒസീസ് താരങ്ങള്‍ക്ക് യാത്രാവിലക്ക് കാരണം തിരിച്ച് നാട്ടിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ആര്‍ക്കുവേണ്ടിയും നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ കയ്യില്‍ രക്തം പുരണ്ടിരിക്കുന്നു എന്ന് നേരത്തെ സ്ലാറ്റര്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News