'ഇത് റോണോ സ്റ്റൈല്‍'; വൈറലായി സിറാജിന്‍റെ സെലിബ്രേഷന്‍

ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിനിടെയാണ് സിറാജ് ക്രിസ്റ്റ്യാനോയുടെ ഗോള്‍ സെലിബ്രേഷന്‍ അനുകരിച്ചത്

Update: 2021-12-29 08:49 GMT

ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ ഗണത്തിലെണ്ണപ്പെടുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിനകത്തും പുറത്തും വ്യത്യസ്തതകളെ കൂടെക്കൂട്ടിയ താരമാണ്. തന്‍റേതു മാത്രമായ ശൈലികൾ കൊണ്ട് ഫുട്‌ബോൾ ലോകത്ത് എന്നും ക്രിസ്റ്റ്യാനോ തന്‍റെ ഇടം അടയാളപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രസിദ്ധമാണ് ക്രിസ്റ്റ്യാനോയുടെ ഗോളാഘോഷങ്ങൾ. ഇതിനോടകം തന്നെ ക്രിസ്റ്റ്യാനോയുടെ പ്രസിദ്ധമായൊരു ഗോൾ സെലിബ്രേഷൻ ഫുട്‌ബോൾ ലോകത്തിനകത്തും പുറത്തും തരംഗം സൃഷ്ടിച്ചു  കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലും ക്രിസ്റ്റ്യാനോ തരംഗമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Advertising
Advertising

ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരമായ വാൻഡർ ഡു സന്റെ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ മുഹമ്മദ് സിറാജാണ് ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷൻ അനുകരിച്ചത്. സിറാജിന്റെ പന്തിൽ രഹാനേക്ക് ക്യാച്ച് നൽകിയാണ് വാൻ ഡെർ ഡുസെൻ മടങ്ങിയത്. വിക്കറ്റ് നേടിയ ഉടൻ മുഹമ്മദ് സിറാജ് ഓടി മുകളിലേക്ക് ഉയർന്ന് ചാടി റോണോയുടെ ഗോൾസെലിബ്രേഷന് സമാനമായി വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു.ഇതിനോടകം തന്നെ സിറാജിന്റെ ആഘോഷം സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News